ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സഹായ കുറിപ്പിന് നിമിഷങ്ങള്‍ക്കുളില്‍ മറുപടിയായി ലഭിച്ചത് 1.5 ലക്ഷം

സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇന്ന് വളരെ വലുതാണ്. ആരുമറിയാതെ പോയിരുന്ന പല സംഭവങ്ങളും ഇന്ന് ലോകമറിയുന്നത് ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ ഉള്ളതിനാലാണ്. അത്തരത്തില്‍ ചികിത്സക്ക് ദുരിതമനുഭവിച്ചിരുന്ന വട വില്‍പനക്കാരന് ഫെയ്‌സ്ബുക്ക് തുണയായിരിക്കുകയാണ്. അതിന് കാരണമായത് ഒരു സിനിമാ താരവും. കോയമ്പത്തൂര്‍ സ്വദേശി ജാവേദ് ഖാന് (50) ആണ് നടനും സംവിധായകനുമായ അരവിന്ദന്റെ ഇടപെടല്‍ തുണയായിരിക്കുന്നത്.
ജാവേദിന്റെ കടയില്‍ നിന്നും സ്ഥിരമായി വട കഴിക്കുന്ന ആളാണ് അരവിന്ദ്. രണ്ടാഴ്ചയോളം കട തുറക്കാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ജാവേദ് ആശുപത്രയില്‍ ചികിത്സയിലാണെന്നും പ്രേമേഹ രോഗം കാരണം ഇയാളുടെ കാല്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞതായും അറിയുന്നത്.
ചികിത്സക്കും നിത്യ ചിലവിനും പ്രയാസപ്പെട്ടിരുന്ന ജാവേദിന്റെയും കുടുംബത്തിന്റെയും അവസ്ഥ അരവിന്ദ് ഉടന്‍ തന്നെ ഫെയ്‌സ്ബുക്കിലിട്ടു. പോസ്റ്റുകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പലരും സഹായവുമായെത്തി. ആശുപത്രി ചികിത്സക്ക് മാത്രമല്ല, പുതിയൊരു കട വാങ്ങാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം പണം ലഭിച്ചു.
തങ്ങളുടെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നതായി ഖാന്റെ ഭാര്യ ഫൈറോജാ പറഞ്ഞു. ഒരു പരിചയവുമില്ലാത്തവര്‍ വരെ സഹായിച്ചത് ഒരിക്കലും മറക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് കിട്ടിയ റമദാന്‍ സമ്മാനമാണിതെന്നായിരുന്നു ജാവേദിന്റെ പ്രതികരണം. പാലാക്കാട് സ്വാകര്യ ആശുപത്രിയിലുള്ള ഇരുവരും വൈകാതെ കോയമ്പത്തൂരിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha
























