രാഷ്ട്രപതി തിരഞ്ഞെടുപ്പിന് തയ്യാറായി ബിജെപി; ഒരു മത്സരത്തിന് ഒരുങ്ങണ്ട എന്ന് പ്രതിപക്ഷ പാര്‍ട്ടികളോട്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചക്കായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി.കൂടികഴ്ച 30 മിനിട്ടി നീണ്ടും എന്നിട്ടും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ച് ഭരണ പക്ഷത്തിന്റെ താത്പര്യം മന്ത്രിമാര്‍ സോണിയാ ഗാന്ധിക്ക്? മുന്നില്‍ പ്രകടിപ്പിച്ചില്ല. ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലകാര്‍ജുന ഖാര്‍ഗെ എന്നിവരും പങ്കെടുത്തു. ചര്‍ച്ചയില്‍ ബി.ജെ.പി നേതൃത്വം അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ച് ഒന്നും പറഞ്ഞില്ല, തങ്ങളോട് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗുലാം നബി ആസാദ്പറഞ്ഞു.
കൂടാതെ രാജ്നാഥ് സിങ്ങും വെങ്കയ്യനായിഡുവും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും സന്ദര്‍ശനം നടത്തും. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, ബിഎസ്പി നേതാവ് ചന്ദ്ര മിശ്ര എന്നിവരുമായി വെങ്കയ്യ നായിഡു ഫോണിലൂടെ ചര്‍ച്ച നടത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മത്സരം മുറുകുമെന്നു ബിജെപി നേത്യത്വം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ബിജെപി തന്ത്രമാണ് പ്രതിപക്ഷപാര്‍ട്ടികളുമായുള്ള കൂടികാഴ്ച. തമിഴ്‌നാട് എഐഎഡിഎംകെ യുടെ തെലങ്കാന രാഷ്ട്രീയ സമിതി എന്നിവരുടെ പിന്തുണ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ തിരഞ്ഞെടുപ്പിലെ സമീപനം പാര്‍ട്ടിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്
https://www.facebook.com/Malayalivartha
























