ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് നയതന്ത്രമില്ലെന്ന് അമിത് ഷാ

അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കുന്ന പ്രശ്‌നമില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ചാമ്പ്യന്‍സ് ട്രോഫി പോലുള്ള രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുമായി കളിക്കേണ്ടി വന്നാല്‍ തടയില്ല.
എന്നാല്‍ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടീമും ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമും ക്രിക്കറ്റ് കളിക്കില്ല. അത്തരം സാഹചര്യത്തെ എതിര്‍ക്കുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അമിത് ഷാ മുംബൈയില്‍ പറഞ്ഞു. ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന.
മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്ന് അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























