ഇന്‍ഡിഗോ വിമാനത്തില്‍ യുവതിയുടെ അടുത്തിയിരുന്ന് സ്വയംഭോഗം

ഡല്‍ഹിയില്‍ വിമാനയാത്രക്കിടെ സ്വയംഭോഗം ചെയ്തയാല്‍ അറസ്റ്റില്‍. ഡല്‍ഹി റോഹിണി സ്വദേശി രമേഷ് ചന്ദ്(56) ആണ് അറസ്റ്റിലായത്. സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത രമേഷിനെതിരെ സഹയാത്രികയായ യുവതിയാണ് എയര്‍ ഹോസ്റ്റസിന് പരാതി നല്‍കിയത്. ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത രമേഷിനെതിരെ യുവതിയാണ് എയര്‍ ഹോസ്റ്റസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ച് കൊടുക്കുകയായിരുന്നു. വിമാനം ദില്ലിയില്‍ എത്തിയഉടന്‍ തന്നെ വിമാന ജീവനക്കാര്‍ ഇയാളെ ദില്ലി പൊലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസിനും യുവതി പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. സെക്ഷന്‍ 354 എ പ്രകാരം ലൈംഗിക അതിക്രമത്തിനും 509 പ്രകാരം സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























