വിരുന്നില്‍ ബീഫ് ഇല്ല; വിവാഹം മുടങ്ങി

ബീഫ് നിരോധനം കത്തിപ്പടരുന്ന ഈ സമയത്ത് വളരെ വ്യത്യസ്തമായ വാര്‍ത്തയാണ് മധ്യപ്രദേശില്‍ നിന്ന് വരുന്നത് . വിവാഹ വിരുന്നിന് ബീഫ് ഇല്ലാത്ത ഒറ്റ കാരണം കൊണ്ട് പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയിരിക്കയാണ് . വിവാഹത്തിനുള്ള മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഉണ്ടാകണമെന്ന് വരന്റെ വീട്ടുകാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നുവെന്നും സൂചനയുണ്ട്. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലാണ് സംഭവം.
വിവാഹ സദ്യയില്‍ ബീഫ് വിളമ്പാനാവശ്യപ്പെട്ട വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ഒരു കാറും ആവശ്യപ്പെട്ടിരുന്നു. ഇതു രണ്ടും പാലിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തയ്യാറാവാത്തതോടെ വിവാഹതത്തില്‍ പിന്മാറുകയായിരുന്നു.സര്‍ക്കാര്‍ ബീഫ് നിരോധിച്ച സാഹചര്യത്തില്‍ എങ്ങനെയാണ് വിവാഹ സദ്യയില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പുകയെന്നാണ് വധുവിന്റെ കുടുംബത്തിന്റെ പക്ഷം. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട് വായി പോലീസാണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























