ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു

ശ്രീലങ്കയില്‍ നാവികസേന അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. ലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് തമിഴ്മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ബോട്ടുകളും ലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 23 നും ഇതുപോലേ ആറ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തിരുന്നു ഇതുപോലെ നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .
https://www.facebook.com/Malayalivartha
























