പതഞ്ജലിയും ഗാന്ധി സ്മാരകവും തമ്മില്‍ എന്ത് ബന്ധം ???

മഹാത്മാ ഗാന്ധി സ്മാരക മന്ദിരം വെയര്‍ ഹൗസാക്കി മാറ്റി പതഞ്ജലി. ഷാഹിബാഗിലെ ഓള്‍ഡ് സര്‍ക്യൂട്ട് റോഡിലുള്ള മഹാത്മാ ഗാന്ധി സ്മൃതി ഖണ്ഡാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. സ്മൃതി ഖണ്ഡിലെ മുറികള്‍ക്കുള്ളിലും പതഞ്ജലി നെയ്യ്, ബാനറുകള്‍ എന്നിവയാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സൂക്ഷിച്ചതായുള്ള ചിത്രങ്ങളും ഡിഎന്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 95 വര്‍ഷം മുമ്പ് ഗാന്ധിജി രാജ്യദ്രോഹക്കുറ്റം ചുമത്തി ആറ് വര്‍ഷത്തേയ്ക്ക് ജയിലിലടച്ചതോടെ കോടതി മുറിയാക്കി മാറ്റിയിരുന്ന സ്മൃതി ഖണ്ഡാണ് ബാബാ രാം ദേവ് സ്ഥാപിച്ച പതഞ്ജലിയുടെ വെയര്‍ ഹൗസായി ഉപയോഗിച്ചുവരുന്നത്.
മെയ് 25നാണ് ഓള്‍ഡ് സര്‍ക്യൂട്ട് സിറ്റിയിലെ സ്മൃതി ഖണ്ഡിലെ 28 റൂമുകളില്‍ 12 റൂമുകള്‍ പതഞ്ജലിയ്ക്ക് നല്‍കുന്നത്. മറ്റ് മുറികള്‍ യോഗാ ദിനത്തിന് വേണ്ടി പതഞ്ജലി പ്രവര്‍ത്തര്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമായി ഉപയോഗിച്ചുവരികയാണ്. എന്നാല്‍ പത!ഞ്ജലിയ്ക്ക് സ്മൃതി ഖണ്ഡ് കെട്ടിടം ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അറിയില്ലെന്ന് അഹമ്മദാബാദ് നഗരത്തിലെ സര്‍ക്യൂട്ട് ഹൗസ് കെട്ടിടത്തിന്റെ ചുമതലയുള്ള സബ് ഡിവിഷന്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ചിരാഗ് പട്ടേല്‍ വ്യക്തമാക്കി. കെട്ടിടം പതഞ്ജലി ഉപയോഗിക്കുന്നുവെന്ന കാര്യം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























