ആകര്‍ഷകമായ ഡാറ്റാ ഓഫറുകളുമായി ബിഎസ്എന്‍എല്‍; ഒരു ജിബിക്ക് 1.23 രൂപ

റിലയന്‍സ് ജിയോ യുടെ ടെലികോം മേഖലയിലെ മല്‍സരം തുടരുമ്പോള്‍. ബിഎസ്എന്‍എല്‍ ആണ് ആകര്‍ഷകമായ ഡാറ്റാ ഓഫറുകള്‍ കൊണ്ട് മുന്നിട്ട് നില്‍ക്കുന്നത്. ഓരോ മാസവും പുതിയ പുതിയ ഡേറ്റാ, കോള്‍ ഓഫറുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ പാക്കേജില്‍ ഒരു ബിജി ഡേറ്റയ്ക്ക് 1.23 രൂപ നല്‍കിയാല്‍ മതി. ജിയോയേക്കാളും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ ഈടാക്കുന്നത്.
90 ദിവസത്തേക്ക് ദിവസം നാലു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന 444 രൂപയുടെ പാക്കാണ് പുതിയതായി അവതരിപ്പിക്കുന്നത്. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഓഫറിനായി കേരളത്തിലെ നിലവിലുള്ള 444 രൂപയുടെ ഓഫര്‍ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു മൊബൈല്‍ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നല്‍കുന്നില്ല. ഇതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ഓഫറുകളില്‍ ചെറിയ മാറ്റവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിള്‍ ഏയ്‌സ് 333 ഓഫറിന്റെ കാലാവധി 90ല്‍ നിന്ന് 60 ആക്കി കുറച്ചു. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്‌വര്‍ക്കിലേക്കും 30 ദിവസം സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറുകളും ഉണ്ട്. നിലവിലുള്ള 159 രൂപയുടെ വോയിസ് പ്ലാനിന്റെ കാലാവധി 30ല്‍ നിന്ന് 28 ആക്കി കുറച്ചിട്ടുണ്ട്. 20300 സെക്കന്‍ഡ് ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്നതാണ് ഈ ഓഫര്‍.
https://www.facebook.com/Malayalivartha
























