സര്‍ക്കാര്‍ സ്‌കൂളില്‍ ബീഫ് പാകം ചെയ്ത പ്രിന്‍സിപ്പലും കൂട്ടാളിയും അറസ്റ്റില്‍

സര്‍ക്കാര്‍ സ്‌കൂളില്‍ ബീഫ് പാകം ചെയ്തതിന് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയിലെ മാല്‍പഹഡി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.ബീഫ് പാകം ചെയ്തു കൊണ്ട് പ്രിന്‍സിപ്പല്‍ റോസ ഹന്‍സ്ദ മതവികാരം വ്രണപ്പെടുത്തി എന്നാണ് കേസ്.
കുട്ടികള്‍ക്ക് മാംസം വിതരണം ചെയ്ത സഹായി ബിര്‍ജു ഹന്‍സ്ദയയെയും പോലീസ് അറസ്റ്റു ചെയ്തു.ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രണ്ട് പേരെയും ജയിലിലടച്ചു.പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്ന പരിശോധനയ്ക്കായി മാംസം ലാബിലേക്കയച്ചു.
കുട്ടികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്ത് നല്‍കി എന്നാണ് ഇവര്‍ക്കെതിരെ കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























