സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്‌നാട്ടിലെ സംഘപരിവാര്‍ സംഘടനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹിന്ദു മക്കള്‍ കക്ഷി (എച്ച്.എം.കെ) നേതാക്കളായ എച്ച്എംകെ ജനറല്‍ സെക്രട്ടറി രവികുമാര്‍, പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചെന്നൈയില്‍ രജനീകാന്തിന്റെ വസതിയില്‍ വച്ചുള്ള ഈ കൂടിക്കാഴ്ചയോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹം വീണ്ടും സജീവമാക്കുന്നതായിരുന്നു. ദക്ഷിണേന്ത്യന്‍ നദീ സംയോജന കര്‍ഷകസംഘം ദേശീയ അധ്യക്ഷന്‍ പി. അയ്യക്കണ്ണിന്റെ നേതൃത്വത്തില്‍ 16 അംഗങ്ങളാണ് രജനിയുമായി കൂടിക്കാഴ്ച നടത്തിയത്. നദീ സംയോജനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും പദ്ധതിക്കായി ഒരു കോടി രൂപ രജനി വാഗ്ദാനം ചെയ്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അയ്യക്കണ്ണ് പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha
























