ആധാരങ്ങളെയും ആധാര്‍, പാന്‍കാര്‍ഡുകളുമായി ബന്ധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ആധാരങ്ങളെയും ആധാര്‍, പാന്‍കാര്‍ഡുകളുമായി ബന്ധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. 1950നു ശേഷമുള്ള എല്ലാ ഭൂരേഖകളും ഇത്തരത്തില്‍ ബന്ധിപ്പിക്കണം. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത വസ്തു ബിനാമി ആയി കണക്കാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അനധികൃത ബിനാമി ഇടപാടുകളും കള്ളപ്പണ ഇടപാടുകളും തടയുന്നതിനാണ് ഈ നിര്‍ദേശം.
സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത്.
50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























