ബീഹാറില്‍ പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ബീഹാറിലെ പാട്‌നയില്‍ 16-കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. അതിന് ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ടു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പാട്‌നയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
തെക്കന്‍ ബീഹാറിലെ ലാഖിസരായി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബാക്കി അഞ്ചുപേര്‍ ഒളിവിലാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുന്ന വഴി ആറുപേര്‍ ചേര്‍ന്ന സംഘം പെണ്‍കുട്ടിയെ ബലമായി പിടിച്ച് കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് വിധേയമാക്കുകയായിരുന്നു. അതിന് ശേഷമാണ് ട്രെയിനില്‍ കയറ്റി കൊണ്ടുപോയത്.പിന്നീട് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
അടുത്ത ദിവസം രാവിലെ റെയില്‍വേ ട്രാക്കില്‍ ഗുരുതര പരിക്കും ബോധരഹിതയുമായി കിടക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























