അഫ്ഗാന്‍ സൈന്യം താലിബാന്‍ ഭീകരരുമായി നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

താലിബാന്‍ ഭീകരരുമായി അഫ്ഗാന്‍ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. 16 ഭീകരരെ പിടികൂടിയെന്ന് അഫ്ഗാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സ് അറിയിച്ചു. കണ്ഡഹാര്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
16ല്‍ 11 തീവ്രവാദികളെയും പിടികൂടിയത് കണ്ഡഹാറില്‍ നിന്നാണെന്നാണ് വിവരങ്ങള്‍. അഞ്ച് പേരെ പിടികൂടിയത് ഷിന്‍വാര്‍ ജില്ലയിലെ നങ്കര്‍ഹര്‍ പ്രവിശ്യയില്‍ നിന്നാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























