ആര്‍ എസ് എസിനെ പാക്കിസ്ഥാന്‍ പൗരന്മാരായി ചിത്രികരിച്ചു പ്രതിപക്ഷം ; ചുട്ട മറുപടിയുമായി ബിജെപി നേതാവ്

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കിയ സാഹചര്യത്തില്‍ ആര്‍ എസ് എസിനെതിരെ പ്രതിപക്ഷം രംഗത്ത് . വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം ആര്‍ എസ് എസ്സുകാര്‍ പാകിസ്ഥാനില്‍ നിന്ന് വന്നവരാണോ എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു .
എന്നാല്‍ ഇതിന് മറുപടിയുമായി ബിജെപി നേതാവ് കൈലാശ് വിജയവര്‍ഗീയ രംഗത്ത് വന്നു .രാഷ്ട്രപതി സ്ഥാനാര്‍ഥി ആര്‍എസ്എസുകാരാണെങ്കില്‍ എന്താ കുഴപ്പം, അവര്‍ പാകിസ്താനില്‍ നിന്നു വന്നവരൊന്നുമല്ലല്ലോ വിജയ വര്‍ഗീയ ചോദിച്ചു.
കൂടാതെ ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടാന്‍ പോകുന്നതില്‍ രാജ്യം അഭിമാനം കൊള്ളുമെന്നും വര്‍ഗീയ പറഞ്ഞു.ചായ കടക്കാരന്‍ പ്രധാനമന്ത്രിയായി ദളിതന്‍ പ്രസിഡന്റായി, ഏതു സാധാരണകാരനും ഉന്നത പദവിയിലെത്താന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണ്ണറുടെ ലളിതം ജീവിതം നയിക്കുന്ന പശ്ചാത്തലമാണ് രാംനാഥ് ഗോവിന്ദിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ കാരണമെന്നും കൈലാശ് വിജയവര്‍ഗീയ പറഞ്ഞു.
https://www.facebook.com/Malayalivartha
























