പിഞ്ചോമനകളെ വാങ്ങുന്നത് ഡോക്ടര്‍മാരും ടെക്കികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് സജീവം. കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റിനെ പറ്റി അന്വേഷിക്കുന്ന വദാല പൊലീസ് ഇവര്‍ വാര്‍ലിയിലെ ഒരു ഡോക്ടര്‍ക്കും ബംഗളൂരുവിലെ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്കും താനെയിലെ ഗൈനക്കോളജിസ്റ്റ്-പീഡിയാട്രീഷന്‍ ദമ്പതിമാർക്കും വിറ്റതായാണ് കണ്ടെത്തിയത്. നിര്‍ധന കുടുംബങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങളെയാണ് ഇവര്‍ ഇത്തരത്തില്‍ വില്‍പന നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇങ്ങനെ കുഞ്ഞുങ്ങളെ വാങ്ങിയവരെയും വിറ്റ ആൾക്കാരെയും അന്വേഷണ സംഘം കണ്ടെത്തി. വലാഡ ട്രക്ക് ടെര്‍മിനല്‍ പൊലീസ് കഴിഞ്ഞ മാസം ജൂലിയ ഫെര്‍ണാണ്ടസ് എന്ന 29 കാരിയെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഏഴുദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ മുന്ന ഷെയ്ക്ക് -ഷാസിയ ദമ്പതിമാരില്‍ നിന്ന് 20,000 രൂപയ്ക്ക് വാങ്ങി ഒന്നരലക്ഷം രൂപയ്ക്ക് മറിച്ചുവില്‍പനയക്ക് ഒരുങ്ങുമ്പോഴാണ് ജൂലിയ പിടിയിലാവുന്നത്.
കുഞ്ഞിനെ പൊലീസ് ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കുഞ്ഞിന് അധിരാജ് എന്ന് പേരുമിട്ടു. പിതാവ് മുന്ന ഷെയ്ഖിനെയും പൊലീസ് അറസ്റ്റുചെയ്തു. ഒരു ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ഈ പിതാവ് പറയുന്നത്. ജൂലിയയുടെ മുന്‍ വില്‍പനകള്‍ അന്വേഷിച്ചപ്പോഴാണ് മറ്റ് ഇടപാടുകളും പുറത്തുവന്നത്.
ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ നാലര ലക്ഷം രൂപ നല്‍കിയും താനെയിലെ ഡോക്ടര്‍ ദമ്ബതിമാര്‍ നാലുലക്ഷം നല്‍കിയുമാണ് കുഞ്ഞിനെ വാങ്ങിയത്. വര്‍ളിയിലെ ഡോക്ടര്‍ എത്ര തുകയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്ന് അറിവായിട്ടില്ല.

ഈ ഡോക്ടറുടെ കീഴില്‍ ചികിത്സ തേടിയെത്തിയ ജൂലിയ അങ്ങനെ പരിചയത്തിലാവുകയായിരുന്നു. എന്നാല്‍ ഇവരുടെ അക്കൗണ്ടില്‍ നിന്ന് പണമൊന്നും കണ്ടെത്താനായില്ല. കുഞ്ഞുങ്ങളെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്കടത്തുകാരായ വേറെ ചില റാക്കറ്റുകളെ പറ്റിയും അന്വേഷണം നടക്കുന്നു.
https://www.facebook.com/Malayalivartha


























