ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തില്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറച്ചു

ഗോധ്രയില്‍ നടന്ന കൂട്ടക്കൊലയിലെ പ്രതികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷാ ഇളവ്. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീവെച്ച കേസുമായി ബന്ധപ്പെട്ടാണ് 11 പ്രതികളുടെ വധശിക്ഷ കോടതി ജീവപര്യന്തമായി വെട്ടിക്കുറച്ചത്.
കൂടാതെ കേസുമായി ബന്ധപ്പെട്ട് പ്രതികളായിരുന്ന 63 പേരെ വെറുതെ വിട്ടതും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. അതേസമയം നേരത്തെ ജീവപര്യന്തം വിധിച്ച 20 പേര്‍ക്ക് അതേശിക്ഷ തന്നെ തുടരും.
ഇവര്‍ക്ക് നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ട്രെയിന്‍ തീവെപ്പിലും തുടര്‍ന്നുണ്ടായ വംശഹത്യയിലും അന്ന് സംസ്ഥാനം ഭരിച്ചിരുന്ന നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
ക്രമസമാധാനപാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് വ്യക്തമാക്കിയ കോടതി ട്രെയിന്‍ തീവെപ്പും തുടര്‍ന്നുണ്ടായ വംശഹത്യയിലും കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കും പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കാനും ഉത്തരവിട്ടു. 2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സംഘം സബര്‍മതി എക്‌സ്പ്രസിന് തീവെക്കുകയും 59 യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























