അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കിക്കൊണ്ട് ടാറ്റ ടെലി സര്‍വീസസ് പൂട്ടുന്നു

ടാറ്റാ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.
മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും. കുറച്ചുപേര്‍ക്ക് ടാറ്റ സണ്‍സിന്റെ തന്നെ മറ്റ് കമ്പനികളില്‍ തൊഴില്‍ നല്‍കാനുമാണ് പദ്ധതി. മറ്റ് ജോലികള്‍ക്ക് പ്രാപ്തിയുള്ളവരെയാണ് വിവിധ കമ്പനികളിലായി നിയമിക്കുക.
കടബാധ്യതയിലായ കമ്പനി ഉടനെതന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് അറിയുന്നത്. 2018 മാര്‍ച്ച് 31-ഓടെ കമ്പനി വിടണമെന്ന് സര്‍ക്കിള്‍ ഹെഡുമാര്‍ക്ക് കമ്പനി അറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍തന്നെ പിരിഞ്ഞുപോകുകയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ ശമ്പളംകൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു കോടി രൂപവരെയാണ് സര്‍ക്കിള്‍ ഹെഡുകള്‍ക്ക് നല്‍കി വന്നിരുന്ന ശമ്പളം. 2017 മാര്‍ച്ച് 31-ലെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം 5,101 ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്. 1996-ല്‍ ലാന്‍ഡ് ലൈന്‍ സേവനം നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 2002-ല്‍ സിഡിഎംഎ ഓപ്പറേഷന്‍സ് തുടങ്ങി. 2008-ലാണ് ജിഎസ്എമ്മിലേയ്ക്ക് മാറുന്നത്. അതോടൊപ്പം എന്‍ഐടി ഡോകോമോയില്‍നിന്ന് 14,000 കോടി രൂപയുടെ നിക്ഷേപവും സ്വീകരിച്ചു.
മറ്റ് കമ്പനികളുമായി കൈകോര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും 30,000 കോടിയിലേറെ കടബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ആരും തയ്യാറായില്ല.
https://www.facebook.com/Malayalivartha


























