സ്ത്രീധനത്തിന്റെ ബാക്കി കിട്ടിയില്ല...ഭര്‍ത്താവ് ഭാര്യയേയും മകളേയും കെട്ടിയിട്ട് തീകൊളുത്തി

സ്ത്രീധനത്തിന്റെ ബാക്കി തുക കിട്ടാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയേയും ആറുവയസ്സുകാരിയായ മകളേയും തീകൊളുത്തി കൊന്നു. ബീഹാറിശല മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.
സ്ത്രീധനമായി 50,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാബ് സിംഗ് തന്നെ കഴിഞ്ഞ എട്ട് വര്‍ഷമായി ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ഭാര്യ മാധുരി ദേവി മരണമൊഴി നല്‍കി. സംഭവത്തില്‍ ഗുലാബ് സിംഗിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ പിതാവ് ലക്ഷ്മി സിംഗ്, അമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.
ഗുലാബ് സിംഗ്, മാധുരിയെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ എത്തിയ ഇയാള്‍ ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടുവന്ന മകളേയും ഇയാള്‍ തീയിലേക്ക് എറിയുകയായിരുന്നു.
https://www.facebook.com/Malayalivartha


























