മാധ്യമ സ്ഥാപനത്തിനെതിരെ ജെയ്ഷായുടെ മാനനഷ്ട കേസ്

ജെയ് ഷായുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍ പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാര്‍ത്ത പുറത്തുവിട്ട 'ദ് വയര്‍' എന്ന വാര്‍ത്താ വെബ്‌സൈറ്റിലെ ഏഴുപേര്‍ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ മാനനഷ്ടക്കേസ് നല്‍കി.
കമ്പനിയുടെ വരുമാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൗനമായിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.അഴിമതിയുടെ കാവല്‍ക്കാരനാണോ പങ്കാളിയാണോയെന്നു മോഡി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിയമോപദേശം നല്‍കിയതിനെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ചോദ്യം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സിബിഐയോടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും അന്വേഷണത്തിനു നിര്‍ദേശിക്കുമോയെന്നു യെച്ചൂരി ചോദിച്ചു.
https://www.facebook.com/Malayalivartha


























