മോദി കണ്ണുരുട്ടി; ഗുജറാത്തും മഹാരാഷ്ട്രയും ഇന്ധനവില കുറച്ചു, പിണറായി സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ശക്തമായ താക്കീത് നല്‍കിയതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറയ്ക്കുന്നു. ഗുജറാത്തും മഹാരാഷ്ട്രയുമാണ് ആദ്യം പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ പെടാത്തതിനാല്‍ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നാല് ശതമാനമാണ് കുറച്ചത്. ഇതോടെ പെട്രോളിന് രണ്ട് രൂപ 93 പൈസയും ഡീസലിന് രണ്ട് രൂപ 72 പൈസയും കുറയും. ഇതിലൂടെ സംസ്ഥാന ഖജനാവിന് 2,316 കോടി രൂപയുടെ നഷഷ്ടം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിജയ് റൂപാനി അറിയിച്ചു.
മഹാരാഷ്ട്ര സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനിച്ചത്. ദീപാവലി മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച ഗുജറാത്തില്‍ നികുതി കുറച്ചതോടെ മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ് തീരുമാനം പെട്ടെന്ന് നടപ്പാക്കുകയായിരുന്നു. നിലവില്‍ 26 ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഇന്ധനവിലയ്ക്ക് ഈടാക്കുന്നത്. രണ്ട് ശതമാനമാണ് കുറച്ചതെന്ന് ധനമന്ത്രി മുന്‍ഗന്‍ തിവാര്‍ അറിയിച്ചു. ഇതിലൂടെ ഖജനാവിന് 2000 കോടിയുടെ നഷ്ടമാണ് സംഭവിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോളിയം നികുതിയിലൂടെ വര്‍ഷം 7300 കോടിയും ഡീസല്‍ നികുതിയിലൂടെ 10,500 കോടിയുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് ലഭിച്ചിരുന്നത്.
കേരളത്തില്‍ ഇന്ധനവിലയുടെ നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ തരുമെങ്കില്‍ നികുതി ഒഴിവാക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























