ജമ്മു കാശ്‌മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവയ്‌പ്പ്; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവയ്‌പ്പ്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. തെക്കന്‍ കാശ്‌മീരിലെ പുല്‍വാമ ജില്ലയിലുള്ള ട്രാല്‍ മേഖലയിലാണ് വെടിവയ്‌പ്പുണ്ടായത്.
സൈന്യത്തിനു ലഭിച്ച രഹസ്യവിവരമനുസരിച്ച് ട്രാല്‍ മേഖലയിലെ അരിപ്പാല്‍ ഗ്രാമത്തിലുള്ള വനമേഖലയില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ഒരു എകെ-47 തോക്ക് കണ്ടെടുത്തു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha