മദനി കളളം പറയുന്നു? ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും കര്‍ണാടക സര്ക്കാര്

അബ്‌ദുല്‍ നാസര്‍ മദനി കളളം പറയുകയാണെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മദനിക്കെതിരേയാണ് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്. സുപ്രിം കോടതിക്ക് നല്‍കിയ സത്യാവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ മദനക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ചികിത്സക്കായി നാലര ലക്ഷം രൂപ ചെലവാക്കിയെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യാവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ ആഴ്ച്ചാണ് ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദനി സുപ്രിം കോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ചാണ് മദനി സുപീം കോടതിക്ക് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ എതിര്‍ സത്യവാങ് മൂലം നല്‍കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഒരാഴ്ച്ച സമയം ആവശ്യപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha