പാചകവാതകത്തിന്റെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം, ആദ്യം ജോലിയുള്ളവരുടെ സബ്‌സിഡി എടുത്തുകളയും

പാചകവാതകത്തിന്റെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവില്‍ പ്രതിവര്‍ഷം 12 പാചകവാതക സിലിണ്ടറുകളാണ് ഒരു കുടുംബത്തിനു കിട്ടുന്നത്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിനു കോടികണക്കിനു രൂപയുടെ നഷ്‌ടമുണ്ടാകുന്നതിനാല്‍ ഇതു ഘട്ടം ഘട്ടമായി വെട്ടികുറയക്കാനാണു ബിജെപി സര്‍ക്കാരിന്റെ തീരുമാനം.
പാചകവാതകത്തിന്റെ സബ്‌സിഡി വെട്ടികുറയ്‌ക്കുമ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധം എങ്ങനെ കുറയ്‌ക്കാം എന്നതാണു നിലവില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ആലോചന. ഇതിന്റെ ഭാഗമായി എണ്ണക്കമ്പനികളിലും എണ്ണശുദ്ധീകരണ ശാലകളിലും ജോലിയെടുക്കുന്നവരോട് സബ്‌സിഡി സിലിണ്ടര്‍ സ്വയം വേണ്ടെന്നു വയ്‌ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ എന്നീ കമ്പനികളിലെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ സബ്‌സിഡി സിലിണ്ടര്‍ സ്വയം ഒഴിവാക്കി. വരും ദിവസങ്ങളില്‍ മറ്റ് സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ ജീവനക്കാരിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്തെ സമ്പന്നരുടെ സബ്‌സിഡി സിലിണ്ടര്‍ ആദ്യം എടുത്തുമാറ്റി പിന്നീട് സാധാരണക്കാരിലേക്ക് എത്താനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha