Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കാണാതായി

25 OCTOBER 2017 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

വീടിനുസമീപമുള്ള കടയിലേക്കു പോയ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഗ്രേറ്റര്‍ നോയിഡ പൈ സെക്ടര്‍ ഇന്‍ഫോമാറ്റിക് അപാര്‍ട്ട്‌മെന്റ് സി 12-ല്‍ താമസിക്കുന്ന മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ തൃശൂര്‍ കൊരട്ടി സ്വദേശി ബിനുരാജിന്റെ മകള്‍ അഞ്ജലി (15), സുഹൃത്ത് സ്തുതി മിശ്ര (14) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് കാണാതായത്. കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ജലി; സ്തുതി ഒന്‍പതില്‍ പഠിക്കുന്നു. അപാര്‍ട്‌മെന്റിനു പുറത്തുള്ള കടയിലേക്കു വൈകിട്ട് ഏഴോടെയാണ് ഇരുവരും പോയത്.

മടങ്ങി എത്താത്തതിനെത്തുടര്‍ന്ന് ഏഴരയോടെ അഞ്ജലിയുടെ അമ്മ മഞ്ജുവും സ്തുതിയുടെ അമ്മ സുനിതയും കടയില്‍ അന്വേഷിച്ചുചെന്നു. കടയിലെത്തി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ സാധനങ്ങള്‍ വാങ്ങി കടയില്‍നിന്നിറങ്ങിയതായി അവിടെനിന്നു മറുപടി ലഭിച്ചു. വീട്ടിലെത്തിയിരിക്കാമെന്നു കരുതി മഞ്ജു മടങ്ങിയെങ്കിലും ഇരുവരും അവിടെ എത്തിയിരുന്നില്ല. തുടര്‍ന്ന്, കാസിന പൊലീസില്‍ വിവരമറിയിച്ചു. അപാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, വൈകിട്ട് 7.06ന് ഇരുവരും പുറത്തേക്കിറങ്ങുന്നതു ദൃശ്യങ്ങളില്‍ കണ്ടെത്തി. അല്‍പസമയം കഴിഞ്ഞ് അപാര്‍ട്ട്‌മെന്റിലേക്കു തിരികെയെത്തിയ ഇവര്‍ വീണ്ടും പുറത്തേക്കിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍, അപാര്‍ട്‌മെന്റിനു പുറത്ത്, കടകള്‍ സ്ഥിതിചെയ്യുന്ന ഇടങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമാണ്. ഇത് അന്വേഷണത്തിനു തിരിച്ചടിയായി. ഇതിനിടയില്‍ ഇന്‍ഫോമാറ്റിക് അപാര്‍ട്‌മെന്റില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ താമസിക്കുന്ന ചില വിദ്യാര്‍ഥിനികളും അഞ്ജലിയുടെ പിതാവായ ബിനുരാജും തമ്മില്‍ അടുത്തിടെ തര്‍ക്കമുണ്ടായതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.കുട്ടികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. സമീപം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതിനാല്‍, വിദ്യാര്‍ഥികളാണ് അപാര്‍ട്ട്‌മെന്റിലെ താമസക്കാരില്‍ ഭൂരിഭാഗവും. ആറോളം മലയാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്.

കാണാതാകുമ്പോള്‍ കറുത്ത ജീന്‍സും വെള്ള ടീ ഷര്‍ട്ടും ജാക്കറ്റുമായിരുന്നു അഞ്ജലിയുടെ വേഷം. വ്യോമസേനയില്‍നിന്നു വിരമിച്ചശേഷം ഇന്‍ഡിഗോ വിമാന സര്‍വീസില്‍ ജോലി ചെയ്യുകയാണ് ബിനുരാജ്. ഇദ്ദേഹത്തിന്റെ അയല്‍വാസിയായ രാകേഷ് മിശ്രയുടെ മകളാണ് സ്തുതി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്നു ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു. (ഫോണ്‍: 9990802801, ഗോപകുമാര്‍). 

മലയാളിയായ അഞ്ജലിയെയും കൂട്ടുകാരിയെയും കണ്ടെത്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗ്രേറ്റര്‍ നോയിഡ കേരള അസോസിയേഷന്‍ പൊലീസിനോടാവശ്യപ്പെട്ടു. കുറ്റവാളികളെ എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.എന്‍.രവീന്ദ്രന്‍ വ്യക്തമാക്കി.

യുപിയിലെ സുല്‍ത്താന്‍പുരില്‍ നിന്ന് ജോന്‍പുരിലേക്കുള്ള ബസില്‍ ഇന്നലെ വൈകിട്ട് ഇരുവരെയും കണ്ടിരുന്നുവെന്നറിയിച്ച് അജ്ഞാതന്റെ ഫോണ്‍ സന്ദേശം ഇന്നലെ അര്‍ധരാത്രിയോടെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചു. വാരാണസിയിലേക്ക് പോകുകയാണെന്നാണ് കുട്ടികള്‍ തന്നോട് പറഞ്ഞതെന്ന് ഫോണ്‍ വിളിച്ചയാള്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ചിത്രം വാട്‌സാപ്പിലൂടെ പിന്നീട് ലഭിച്ചപ്പോഴാണ് ഇവരെ കാണാതായതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷിച്ചുവരികയാണ് എന്നു മനസ്സിലായതെന്നും അതിനാലാണ് വിളിച്ചറിയിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. കണ്ടത് ഈ പെണ്‍കുട്ടികളെത്തന്നെയാണെന്ന് ഉറപ്പിച്ചു പറ!ഞ്ഞതോടെ അന്വേഷണം ആ വഴിക്കും നീങ്ങുകയാണ്. അജ്ഞാതന്റെ സന്ദേശം പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (21 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (30 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (45 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends