മൂന്നുദിവസത്തിനിടെ അഞ്ചാമത്തെ കൊലയ്ക്ക് സാക്ഷ്യം വഹിച്ച് ഡൽഹി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത യുവതിക്ക് സംഭവിച്ചത് ഇങ്ങനെ

ഗുരുദ്വാരയില്‍പ്പോയി തിരിച്ചുവരുന്ന സമയത്താണ് അപ്രതീക്ഷിതമായി മറ്റൊരു കാർ അവരുടെ കാറിനെ മറികടന്ന് ചീറിപാഞ്ഞെത്തിയത്. വളരെ പെട്ടെന്നായിരുന്നു വെടിയുതിർക്കാൻ തുടങ്ങിയത്. ലക്ഷ്യം ഭര്‍ത്താവ് പങ്കജ് മേത്ത ആയിരുന്നെങ്കിലും വെടിയുണ്ടകൾ തുളച്ചത് ഭാര്യ പ്രിയയുടെ മേലാണ്.
കുഞ്ഞും പങ്കജും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം ഭാര്യയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പ്രിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരും പോലീസും തങ്ങളെ അവഗണിച്ചുവെന്നാണ് പങ്കജ് കുടുംബത്തിന്റെ ആരോപണം. പോലീസ് വരാതെ പ്രിയയെ ചികിൽസിക്കാനാകില്ല എന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.
അധികാരപരിധിയെ സംബന്ധിച്ചുള്ള തർക്കംമൂലം പോലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ വൈകി. തിങ്കളാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലും കൃഷ്ണ നഗറിലും ബൈക്കിലെത്തിയ അജ്ഞാതര്‍ രണ്ടുപേരെ വെടിവച്ചു കൊന്നിരുന്നു. ന്യൂ ഉസ്മാന്‍പുരില്‍ രോഹിത് പാലിനാണ് (26) വെടിയേറ്റത്. തലയ്ക്കും വയറിനും വെടിയേറ്റ ഇയാള്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഗുണ്ടാ ആക്രമണത്തിലാണു രോഹിത് കൊല്ലപ്പെട്ടതെന്നു നാട്ടുകാര്‍ അറിയിച്ചു. തന്റെ ആക്രിക്കടയ്ക്കു പുറത്തുവച്ചാണു ജാഫര്‍ (41) വെടിയേറ്റു മരിക്കുന്നത്. ഈ കേസിലും അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha



























