ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പത്, പതിനാല് തീയതികളില്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്നും തീയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചു.
182 മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന ആദ്യ ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളുടെ ജനവിധി കുറിക്കപ്പെടും. വിവി പാറ്റ് സംവിധാനം പൂര്‍ണമായും ഉള്‍പ്പെടുത്തിയാവും തെരഞ്ഞെടുപ്പ് നടത്തുക എന്ന് കമ്മീഷന്‍ വ്യക്തമാക്കി.
182 മണ്ഡലങ്ങളിലെ വോട്ടെടുപ്പിനായി 50,128 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിക്കുന്നത്. ഇതില്‍ 102 ബൂത്തുകളുടെ പൂര്‍ണ നിയന്ത്രണം സ്ത്രീകള്‍ക്ക് മാത്രമായിരിക്കും. 28 ലക്ഷം രൂപയായിരിക്കും ഒരു സ്ഥാനാര്‍ഥിക്ക് മുടക്കാന്‍ പറ്റുന്ന പരമാവധി തുകയെന്നും കമ്മീഷന്‍ അറിയിച്ചു.
ജനുവരി 23നാണ് നിലവിലെ ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുംബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























