ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശനങ്ങള്‍ ഉണ്ടായാലും സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ച കുറയും. എങ്കിലും ലക്ഷ്യത്തെ കുറിച്ച് സര്‍ക്കാറിന് ഉത്തമബോധ്യമുണ്ട്. പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. അത് നടന്ന് കൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ രജിസ്‌ട്രേഷനുകളില്‍ 40 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതുമൂലം സര്‍ക്കാറിന്റെ നികുതി വിഹിതം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു
2015 വരെ നിയന്ത്രണമില്ലാതെ ബാങ്കുകള്‍ വായ്പകള്‍ നല്‍കുകയായിരുന്നു. ഇത് ബാങ്കിങ് മേഖലക്ക് തിരിച്ചടിയാണ്. സുതാര്യമായ ബാങ്കിങ് സംവിധാനം ഉണ്ടായാല്‍ മാത്രമേ സമ്ബദ്‌വ്യവസ്ഥക്ക് പുരോഗതി ഉണ്ടാവുകയുള്ളു എന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























