ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ രാഹുൽ ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് രാംദാസ്

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ തുടർന്ന് ക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാഹുല്‍ ഗാന്ധിയോട് ഒളിമ്പിക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദർ സിംഗിന്റെ ചോദ്യവും വിവാഹത്തെക്കുറിച്ചായിരുന്നു.
അതിന് നടക്കുമ്പോൾ നടക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു. ഇപ്പോഴിതാ രാഹുലിന്റെ വിവാഹത്തിന് നിർദേശവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സാമൂഹിക നീതി- ശാക്തീകരണ മന്ത്രി രാംദാസ് അത് വാലെ.
ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ രാഹുൽ ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് രാംദാസ് പറഞ്ഞത്. മഹാരാഷ്ട്രയിലെ അകോളയിൽ പൊതുപരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞതിങ്ങനെ;
'രാഹുൽ ഗാന്ധി ഇനി പപ്പു അല്ല, അദ്ദേഹം തെരഞ്ഞടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ആത്മവിശ്വാസത്തോടെയാണ് രാഹുലിൻെറ പ്രവൃത്തികൾ. ഒരു നല്ല നേതാവായി മാറാൻ രാഹുലിന് എല്ലാ ആശംസകളും നേരുന്നു. രാഹുൽ ഗാന്ധി ദലിതരുടെ വീടുകളിൽ ഭക്ഷണം കഴിക്കുന്നു. എൻെറ അറിവനുസരിച്ച് രാഹുലിന്റെ വിവാഹം കഴിഞ്ഞിട്ടില്ല.
രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് എൻെറ അഭിപ്രായം. ഞങ്ങളുടെ ദലിത് സമുദായത്തിൽ ധാരാളം വിദ്യാസമ്പന്നരും അനുയോജ്യരുമായ പെൺകുട്ടികളുണ്ട്. ഈ നിർദ്ദേശം അദ്ദേഹത്തിന് മാത്രമേ അംഗീകരിക്കാനാകുകയുള്ളു.
നമ്മുടെ സമൂഹത്തിൽ നിന്നും ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെങ്കിൽ രാഹുൽ ജാതി നോക്കാതെ വിവാഹം കഴിക്കണം. സമൂഹത്തിന് മുന്നിൽ രാഹുൽ തൻെറ ആദർശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്.'
https://www.facebook.com/Malayalivartha


























