സെക്സ് സി.ഡി ആരോപണത്തില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ.

ഛത്തീസ്ഗഢ് മന്ത്രിയുമായി ബന്ധപ്പെട്ട സെക്സ് സി.ഡി ആരോപണത്തില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ.
റായ്പൂരിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. സെക്സ് സി.ഡി കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഛത്തീസ്ഗഢ് മന്ത്രി രാജേഷ് കുമാറിനെ ബ്ലാക്ക്മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ്മയെ പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ എഡിറ്റേഴ്സ് ഗില്‍ഡ് അംഗംകൂടിയായ വിനോദ് വര്‍മ്മ ആരോപണം നിഷേധിച്ചിരുന്നു.
500 ലേറെ അശ്ലീല സി.ഡികളും രണ്ടുലക്ഷം രൂപയും പെന്‍ഡ്രൈവും ലാപ്പ്ടോപ്പും ഡയറിയും അടക്കമുള്ളവ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനില്‍നിന്ന് പിടിച്ചെടുത്തുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
എന്നാല്‍, മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. എന്നാല്‍, താന്‍ ബ്ലാക് മെയില്‍ ചെയ്യാനോ പണം തട്ടാനോ ശ്രമിച്ചിട്ടില്ല. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























