Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികത്തിന് ഒരാഴ്ച ശേഷിക്കേ എത്തിയത് 99 ശതമാനം നോട്ടുകള്‍; ഇതുവരെ എണ്ണിയത് 1,134 കോടി 500 രൂപയും 524.90 കോടി 1000 രൂപാ നോട്ടുകളും

30 OCTOBER 2017 10:54 AM IST
മലയാളി വാര്‍ത്ത

2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിക്കുകയുണ്ടായി. കള്ളപ്പണവും വ്യാജനോട്ടും തടയാനും രാജ്യത്തിന്റെ സാമ്പത്തിക ഘടന തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെ പ്രതിരോധിക്കാനുമുള്ള നടപടിയെന്ന നിലയിലാണ് കറന്‍സി നിരോധനത്തെ പ്രധാനമന്ത്രിയും പരിവാരങ്ങളും അവതരിപ്പിച്ചത്. 

സര്‍ക്കാരിന്റെ വിശദീകരണം മുഖവിലക്കെടുത്തുകൊണ്ട് കള്ളപ്പണം തടയാന്‍ ഈ നടപടി സഹായിക്കുമെങ്കില്‍ അത് രാജ്യത്തിന് ഗുണകരമാകുമല്ലോ എന്ന പ്രതീക്ഷയില്‍ നിരവധി സാധാരണക്കാര്‍ ഈ നടപടിയെ തുടക്കത്തില്‍ സ്വാഗതം ചെയ്യുകയുണ്ടായി. അതിനായി കുറച്ചു ക്ലേശങ്ങള്‍ സഹിക്കാനും ജനങ്ങള്‍ തയ്യാറായി. രാജ്യമെമ്പാടും സാധാരണജനങ്ങള്‍ വെറും 2000 രൂപ പിന്‍വലിക്കുന്നതിനായി ബാങ്കിനു മുമ്പിലും എ.ടി.എമ്മുകള്‍ക്കു മുമ്പിലും പൊരിവെയിലത്തും നിന്ന ക്യൂ മറന്നിട്ടില്ല. അതേസമയം പൊതുമേഖലാ ബാങ്കുകളെ കവര്‍ച്ച ചെയ്ത വിജയമല്യ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നു. കോടിക്കണക്കായ സാധാരണ ജനങ്ങളെ കള്ളപ്പണക്കാരെന്ന സംശയത്തിന്റെ മറയില്‍ നിര്‍ത്തി അവരുടെ വിരലുകളില്‍ മഷി പുരട്ടുകയും ചെയ്തു. 

അതേസമയം നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതോടെ കേന്ദ്ര നടപടി പൊളിഞ്ഞെന്ന വാദം തെറ്റെന്നാണ് ബിജെപി അനുകൂലികള്‍ പറയുന്നത് അതിന് പല കാരണങ്ങളാണ് അവര്‍ നിരത്തുന്നത്. 

1. പലരുടെ കൈയിലുമുണ്ടായിരുന്ന കള്ളപ്പണം വളഞ്ഞ വഴിയിലും ബാങ്ക് ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായങ്ങളും വഴി ബാങ്കുകളില്‍ മടങ്ങിയെത്തി. അങ്ങനെ ഇവ പൊതുധനത്തിന്റെ ഭാഗമായി, വെള്ളപ്പണമായി. ഇവയ്ക്ക് ഇനി നികുതിയും ചുമത്താം. അവ സര്‍ക്കാരിന്റെ പണമായി. കേന്ദ്ര പദ്ധതികള്‍ക്ക് അവ പ്രയോജനപ്പെടുത്താം. അതായത് സര്‍ക്കാരിന്റെ വരുമാനം വന്‍തോതില്‍ വര്‍ദ്ധിച്ചു.

2. ഇങ്ങനെ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ കൈവശമെത്തി. ഇനി ആദായ നികുതി വകുപ്പ് ഇവരെ കണ്ടെത്തി ഇവരുടെ സ്വത്തു വിവരങ്ങള്‍, വരുമാനം തുടങ്ങിയ ശേഖരിച്ച് പിടിമുറുക്കും. ഇവര്‍ ആദായ നികുതി പരിധിയില്‍ പെട്ടുവെന്നു മാത്രമല്ല ഇവര്‍ക്കെതിരെ നടപടിയും സാധിക്കും.

3. നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ എത്തിയ 2.89 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. 13.33 ലക്ഷം അക്കൗണ്ടുകളിലായി 9.72 ലക്ഷം ആളുകളാണ് വഴിവിട്ട് സമ്പാദിച്ച സ്വത്ത് നിക്ഷേപിച്ചത്. ഇവ ബാങ്കുകളില്‍ മടങ്ങിയെത്തിയ കള്ളപ്പണം തന്നെ.ഇവക്ക് പിഴയും ഈടാക്കും. ബാങ്കുകളില്‍ വന്നവയില്‍ 70 ശതമാനം പിഴ വാങ്ങി വെളുപ്പിച്ച കള്ളപ്പണവുമുണ്ട്.

നോട്ട് റദ്ദാക്കലിനു ശേഷം സംശയകരമായ ഇടപാടുകള്‍ 706 ശതമാനമാണ് കൂടിയത്. ഇതും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

4. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാരിക്കൂട്ടിയ അസാധു നോട്ടുകള്‍ പലയിടങ്ങളിലും ആര്‍ബിഐയുടെ പക്കലുണ്ട്. ഇവ ഇനിയും തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ല.

5. കേരളത്തില്‍ ഏതാനും ദിവസങ്ങളിലായി പതിനഞ്ചു കോടിയോളം രൂപയുടെ അസാധു നോട്ട് പിടിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. രാജ്യമൊട്ടാകെ ഇങ്ങനെ ഇതിനകം കോടികളാണ് പിടിച്ചെടുത്തത്. ഇനിയും എങ്ങനെയെങ്കിലും മാറാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ നോട്ട് കെട്ടുകള്‍ സൂക്ഷിച്ചവര്‍ ഇനിയുമുണ്ട്. ഇവരില്‍ നിന്നാണ് ഏജന്റുമാര്‍ കോടികള്‍ വാങ്ങിക്കൊണ്ടുപോകുന്നത്.

6. ഇനി മടങ്ങിയെത്താനുള്ളത് 16000 കോടി രൂപയാണ്. അത് പലരും സൂക്ഷിച്ചു വച്ച കള്ളപ്പണം തന്നെ.

7. നോട്ട് അസാധുവാക്കലിനു ശേഷം ദുരൂഹ സാഹചര്യത്തില്‍ കോടാനു കോടി രൂപയുടെ വസ്തു ഇടപാടുകളാണ് നടന്നത്.അവയും ആദായ നികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. ഇവക്കെതിരെ നടപടികളും ഉറപ്പ്.

8. ഡിജിറ്റല്‍ ഇടപാടുകള്‍ വെേളയറെ വര്‍ദ്ധിച്ചു. ഭാവിയില്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതായത് സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമായി എന്നര്‍ത്ഥം. ഇതിന്റെ ഫലമായി കൂടുതല്‍ പേര്‍ നികുതി ദായകരായി. ഇനിയും കൂടുതല്‍ പേര്‍ നികുതി ദായകരാകും.

10. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക രംഗത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വലിയ നേട്ടം തന്നെയാണ്.ഇവയൊന്നും കാണാതെയാണ് മടങ്ങിവന്ന നോട്ടുകളുടെ എണ്ണം മാത്രം പറഞ്ഞ് നോട്ട് അസാധുവാക്കല്‍ പൊളിഞ്ഞെന്ന് പ്രചരിപ്പിക്കുന്നത്.

11. വന്‍തോതില്‍ കള്ളപ്പണം ബാങ്കില്‍ എത്തിയെന്നതിന്റെ സൂചനയാണ് ഒരു രൂപ പോലും ഇല്ലാതിരുന്ന പലരുടെയും ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ വന്നത് അക്കൗണ്ടുടമകളുടേതല്ല മറ്റും പലരുടേയും പണമാണ്. ആദായ നികുതി വകുപ്പ് ഇത്തരം അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

അതേ സമയം നോട്ട് അസാധുവാക്കിയതിന്റെ വാര്‍ഷികം അടുത്തിട്ടും മടങ്ങിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലാണു റിസര്‍വ് ബാങ്ക്(ആര്‍.ബി.ഐ.) ഇതു വ്യക്തമാക്കിയത്. 

റദ്ദാക്കിയ 1,134 കോടി 500 രൂപാ നോട്ടുകളും 524.90 കോടി 1000 രൂപാ നോട്ടുകളും സെപ്റ്റംബര്‍ 30 വരെ എണ്ണിത്തിട്ടപ്പെടുത്തി. യാഥാക്രമം 5.67 ലക്ഷം കോടി രൂപയും 5.24 ലക്ഷം കോടി രൂപയുമാണ് ഇതിന്റെ മൂല്യം. 

അത്യാധുനിക നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപടി പുരോഗമിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാര്‍ ഇതിനായി ജോലിചെയ്യുന്നെന്നും ആര്‍.ബി.ഐ. അറിയിച്ചു.റദ്ദാക്കിയ നോട്ടുകള്‍ പൂര്‍ണമായി എന്ന് എണ്ണിത്തീരുമെന്ന ചോദ്യത്തിനു ''നടപടി പുരോഗമിക്കുകയാണെ''ന്നായിരുന്നു മറുപടി. 

നോട്ട് റദ്ദാക്കലിന് ശേഷം വിവിധ ബാങ്കുകള്‍ വഴി സമാഹരിച്ച പഴയ നോട്ടുകള്‍ എണ്ണുന്നതിനും പരിശോധിക്കുന്നതിനും അത്യന്താധുനികമായ 66 കറന്‍സി വേരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സി.വി.പി.എസ്.) മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും മറുപടിയിലുണ്ട്. 
കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരേയുള്ള യുദ്ധപ്രഖ്യാപനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തെ എതിര്‍ത്ത് പ്രതിപക്ഷം അതിശക്തമായി രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (24 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (34 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (41 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (49 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends