മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി

മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി. കേസില്‍ അമിക്കസ് ക്യൂറി അമരേന്ദര്‍ സരണ്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയേക്കുറിച്ചാണ് അമിക്കസ് ക്യൂറി പരിശോധിക്കുന്നത്.
ഗാന്ധിവധത്തില്‍ ദുരൂഹതകളുണ്ടെന്നും അത് നീക്കണമെന്നുമാവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ ഡോ.പങ്കജ് പദ്‌നി സമര്‍പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചാല്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് മഹാത്മാഗാന്ധിയുടെ പൗത്രന്റെ മകന്‍ തുഷാര്‍ ഗാന്ധി അപേക്ഷിച്ചു.
1948 ജനുവരി 30നാണ് രാജ്യതലസ്ഥാനത്തുവച്ച് നാഥുറാം വിനായക ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























