ആന്ധ്രയിലെ 3,574 രാഷ്ട്രീയ നേതാക്കൾക്കും ശൗചാലയമില്ല ;റിപ്പോർട്ട് പുറത്തുവിട്ടത് ജില്ലാകളക്ടർ

എല്ലാ വീട്ടിലും ശൗചാലയം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്വച്ഛ്ഗൃഹ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുപോകുന്പോളും ആന്ധ്രയിലെ രാഷ്ട്രീയ നേതാക്കൾക്ക് യാതൊരു മാനംമാറ്റവുമില്ല. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ 3,574 പ്രദേശിക നേതാക്കൾക്കും വീട്ടിൽ ശൗചാലയമില്ലെന്നാണ് റിപ്പോർട്ട്. ജില്ലാ കളക്ടർ വിവേക് യാദവാണ് കണക്കുകൾ പുറത്തുവിട്ടത്. വീടുകളിൽ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണം നടത്താന്‍ 2,417 വോളന്റിയറുമാരെ നിയോഗിക്കുമെന്നും യാദവ് പറഞ്ഞു.
ജില്ലയിലെ 35 മണ്ഡൽ പരിഷാദ് പ്രദേശിക മണ്ഡലങ്ങളിലും(എംപിടിസിയി) ശൗചാലയമില്ല. 3,419 വാർഡ് അംഗങ്ങളുടേയും 120 സർപഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ല. ആളുകളുടെ മനോഭാവം മാറണം. ശൗചാലയം ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ആളുകൾക്ക് അവബോധമുണ്ടാകണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനത്തിന് മാതൃകയാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ഒഡിഎഫ്) ലക്ഷ്യത്തിലെത്താൻ പൊതു കെട്ടിടങ്ങളിലും ശൗചാലയം നിർമിക്കേണ്ടതുണ്ട്. ജില്ലയിലെ 62 സ്കൂളുകളിലും 109 ഗ്രാമ പഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി. വിജയനഗരത്തിന്റെ സ്വച്ഛ് ഭാരത് റാങ്ക് പൊതുജനങ്ങൾ മനസിലാക്കണമെന്നും കളക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha


























