ഡെല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികൾ തമ്മിൽ സംഘർഷം ; ഇറച്ചിവെട്ടുന്ന കത്തികൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമണം

ഡെല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍ സ്വദേശികളുടെ ഗുണ്ടാവിളയാട്ടം. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമം നടത്തുന്നതിനിടെ തടയാന്‍ ചെന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. അക്രമത്തെ ഭയന്ന് ആശുപത്രി ജീവനക്കാര്‍ ശുചിമുറിയില്‍ അഭയം തേടി. സൗത്ത് ഡെല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. 12ഓളം വരുന്ന നൈജീരിയന്‍ സംഘം ആയുധങ്ങളുമായി തമ്മിലടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടു നാലുമണിയോടെ പരിക്കേറ്റ നിലയില്‍ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവര്‍ക്കൊപ്പമെത്തിയവര്‍ പുറത്തു കാത്തുനില്‍ക്കുന്നതിനിടെ, മറ്റൊരാള്‍ ഓട്ടോറിക്ഷയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. ഇതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെയാണ് സംഘം ചേരി തിരിഞ്ഞ് ആക്രമിച്ചത്. ഒരു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു.
നേരത്തെ സംഘാംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങളാണ് ആശുപത്രിയിലെ സംഘര്‍ഷത്തിലേക്ക് വഴിവച്ചതെന്ന് പോലീസ് പറഞ്ഞു. സംഘാംഗങ്ങളിലൊരാളെ ഓട്ടോ റിക്ഷ കൊണ്ടിടിപ്പിച്ച് പരിക്കേല്‍പ്പിക്കാന്‍ എതിര്‍ ചേരിയിലുള്ളവര്‍ ശ്രമിച്ചു. പരിക്കേറ്റ ഇയാളെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇവരെ തിരഞ്ഞ് എതിര്‍ പക്ഷത്തുള്ളവര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് അക്രമം രൂക്ഷമായത്. വാളും കഠാരയുമായി ഇരു ചേരികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവര്‍ മര്‍ദിച്ചു. ഇയാള്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.
സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരും രോഗികളും ഏറെ നേരം ആശുപത്രിയില്‍ കുടുങ്ങി കിടന്നു. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ എന്നാല്‍ വിവരമറിഞ്ഞ് പോലീസ് എത്തുമ്ബോഴേക്കും സ്ഥലംവിട്ടിരുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























