കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി രക്തംവാർന്നു മരിച്ചു

കൂട്ടമാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി രക്തംവാർന്നു മരിച്ചു. പഞ്ചാബിലെ ഫസിൽക ജില്ലയിലാണു സംഭവം. മൂന്നു ദിവസംമുന്പാണ് മൂന്നു പേർ ചേർന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതിനുശേഷം പെണ്‍കുട്ടി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. എന്നാൽ രക്തസ്രാവം നിയന്ത്രണാതീതമായതിനെ തുടർന്ന് കഴിഞ്ഞദിവസം രാത്രി മരിച്ചു. സംഭവത്തിൽ ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജലാലാബാദിലെ സർക്കാർ സ്കൂളിൽ വിദ്യാർഥിനിയായ പെണ്‍കുട്ടി സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നവഴിയാണ് കൂട്ടമാനഭംഗത്തിനിരയായത്. സമീപത്തെ വയലിലേക്കു തട്ടിക്കൊണ്ടുപോയശേഷം അക്രമികൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രിയായിട്ടും പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണു വയലിൽ അവശനിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പീഡകരിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയും ഉൾപ്പെടുന്നതായാണു സൂചന. ഇയാൾ സഹപാഠിയാണെന്നു പെണ്‍കുട്ടി പറഞ്ഞതായി ബന്ധുക്കൾ പോലീസിനു മൊഴി നൽകി.
https://www.facebook.com/Malayalivartha


























