Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എൻജിനീയറിങ് കോളേജിലെ പ്രണയം വിവാഹത്തിൽ കലാശിച്ചു; ദുരഭിമാനം കൊണ്ടെത്തിച്ചത് ക്വട്ടേഷനിൽ: വടിവാള്‍ കൊണ്ട് ഭര്‍ത്താവിനെ തുരുതുരെ വെട്ടുന്ന രംഗം ഇപ്പോഴും കണ്മുന്നില്‍- അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്

13 DECEMBER 2017 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ ഹൈക്കോടതിയിലേക്ക്. ഭര്‍ത്താവ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൗസല്യയുടെ മാതാവ് അന്നലക്ഷ്മി, മാതൃസഹോദരന്‍ പാണ്ടിദുെരെ, ബന്ധുവായ പ്രസന്ന എന്നിവരെ കോടതി വെറുതേ വിട്ടതിനെതിരേയാണ് കൗസല്യ െഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഊട്ടി ഹുസൂരില്‍ റവന്യു ഇന്‍സ്പെക്ടറായ കൗസല്യ കേസില്‍ ആദ്യഘട്ടം മുതല്‍ പിതാവിനും മാതാവിനും ബന്ധുക്കള്‍ക്കുമെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.

ദളിതനായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പലതവണ പറഞ്ഞിരുന്നെന്നു വിചാരണവേളയില്‍ കൗസല്യ കോടതിയെ അറിയിച്ചിരുന്നു. ദളിത് യുവാവായ ശങ്കറുമായുള്ള പ്രണയത്തിലും പിന്നീടുള്ള വിവാഹത്തിലും ഇവര്‍ ഉറച്ചുനിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ശങ്കറിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

കൊലപാതകത്തിനു ഒരുമാസം മുമ്ബ് കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. കൗസല്യയെ തങ്ങളോടൊപ്പം അയയ്ക്കുകയാണെങ്കില്‍ ശങ്കറിനു 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജീവനുള്ളിടത്തോളം കാലം ശങ്കറിനൊപ്പം ജീവിക്കുമെന്ന കൗസല്യയുടെ മറുപടി വീട്ടുകാരെ ചൊടിപ്പിച്ചു. തുടര്‍ന്നു സ്വന്തം മാതാപിതാക്കളെ കൗസല്യ മടക്കി അയച്ചു.

കൗസല്യയുടെ മാതാപിതാക്കള്‍ ശങ്കറിന്റെ വീട്ടില്‍ വീണ്ടും എത്തുകയും വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി നിങ്ങള്‍ക്ക് എന്തു സംഭവിച്ചാലും തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു പറഞ്ഞു. തുടര്‍ന്നു രണ്ടു യുവാക്കള്‍ വീട്ടിലെത്തി ശങ്കറിനോടു വരാന്‍ ആവശ്യപ്പെട്ടതായും ഇതില്‍ സംശയം തോന്നി അന്നുതന്നെ പിതാവ് കുമരലിംഗം പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരിക്കെയാണ് ശങ്കറും കൗസല്യയും പ്രണയത്തിലായത്. ബന്ധം 2016 ജൂെലെയില്‍ രഹസ്യ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. തേവര്‍ സമുദായാംഗമായ കൗസല്യ(20)യെ ദളിത്(അരുന്ധതിയാര്‍) സമുദായത്തില്‍പ്പെട്ട ശങ്കര്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു വിവാഹം ചെയ്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുെരെ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണമെന്നാണു കേസ്.

വിവാഹവാര്‍ത്ത അറിഞ്ഞ ഉടനെ കൗസല്യയെ മാതാപിതാക്കള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടില്‍ തിരികെയെത്തിച്ചു. എന്നാല്‍ ഒരു മാസത്തിനുശേഷം കൗസല്യ ശങ്കറിന്റെ വീട്ടിലെത്തി. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച 13ന് കുമരലിംഗത്തില്‍ നിന്നു പതിനൊന്നു മണിയോടെ ഉദുമല്‍പേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങള്‍ വാങ്ങി. മടങ്ങാനായി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള പഴനി - പൊള്ളാച്ചി പാത കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഇവരെ പിന്തുടര്‍ന്ന രണ്ടംഗ സംഘത്തിനു െബെക്കിലെത്തിയ മൂന്നാമന്‍ വടിവാള്‍ നല്‍കുകയായിരുന്നു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ പിടഞ്ഞു വീണു. കൗസല്യക്കു ഗുരുതരമായി പരുക്കേറ്റു. അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്.

1,500 പേജുള്ള കുറ്റപത്രമാണു കേസില്‍ പോലീസ് സമര്‍പ്പിച്ചത്. കേസില്‍ മൂന്ന് പേരെ വെറുതേ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്നു കൗസല്യ അറിയിച്ചു. തിരൂപ്പൂര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിച്ച ശേഷമുള്ള 1500 പേജുള്ള വിധിയാണ് ജസ്റ്റിസ് അലമേലു നടരാജന്‍ വായിച്ചത്. കൊലപാതം നടന്ന് 15 ദിവസത്തിനുള്ളില്‍ പിടികൂടിയ പ്രതികള്‍ വിധി പുറത്തുവരുന്നതു വരെ വിചാരണ തടവുകാരായി ജയിലായിരുന്നു. ശങ്കറിനെ വെട്ടികൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രതികള്‍ക്കെതിരേ കോടതി പരിസരത്ത് െകെയേറ്റ ശ്രമവും നടന്നു. കേസില്‍ വിധി കേട്ട ശേഷം പ്രതികളെ പുറത്തിറക്കിയപ്പോഴാണ് െകെയേറ്റശ്രമമുണ്ടായത്. പോലീസ് ഇടപെട്ട് പ്രതികളെ പ്രത്യേക വാഹനത്തില്‍ കോടതി പരിസരത്തു നിന്നും മാറ്റി. കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികള്‍ക്ക് നേരെ െകെയേറ്റത്തിന് ശ്രമിച്ചത്. കേസില്‍ തിരിപ്പൂര്‍ സെഷന്‍സ് കോടതി ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ശങ്കറിന്റെ ഭാര്യാപിതാവ് ചിന്നസ്വാമി ഉള്‍പ്പടെയുള്ളവര്‍ക്കാണ് വധശിക്ഷ. ശേഷിക്കുന്ന അഞ്ച് പേര്‍ വാടകകൊലയാളികളാണ്. പ്രതി പട്ടികയിലുണ്ടായിരുന്ന ചിന്നസ്വാമിയുടെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരെ കോടതി വെറുതെവിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (19 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (38 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (52 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends