സൈന്യവുമായി നേര്‍ക്ക് നിന്ന് പോരാടാന്‍ നക്‌സലുകള്‍ക്ക് കഴിയില്ല : ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്

നക്സല്‍ സ്വാധീന സംസ്ഥാനമായ ഛത്തീസ്ഗഡിലെ സ്‌ഫോടനത്തില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം ഏറെ ദുഖമുളവാക്കുന്നതാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സൈന്യവുമായി നേര്‍ക്ക് നിന്ന് പോരാടാന്‍ നക്‌സലുകള്‍ക്കാകില്ലെന്നും അതുകൊണ്ടാണ് അവര്‍ കുഴിബോംബ് സ്‌ഫോടനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദന്തേവാഡയിലെ കോള്‍നര്‍ ഗ്രാമത്തിലായിരുന്നു സ്‌ഫോടനം. ജവാന്മാരുടെ വാഹനം കടന്നു പോകുന്നതിനിടെ നക്സലുകള്‍ ഐ.ഇ.ഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. മരിച്ച ജവാന്മാരെല്ലാം ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ അംഗങ്ങളാണ്. കോള്‍നര്‍ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെ പൊലീസ് വാഹനം, കുഴിച്ചിട്ടിരുന്ന ഐ.ഇ.ഡിയില്‍ തട്ടുകയായിരുന്നു.
അതേസമയം, നക്‌സലുകള്‍ വികസനത്തിന് എതിരാണെന്നും നമ്മുടെ ജവാന്മാരാണ് അവരുടെ ലക്ഷ്യമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പ്രതികരിച്ചു. ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























