മുൻപ്രധാന മന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് ഇരുപത്തി ഏഴ് വർഷം; രാജീവ് ഗാന്ധിയുടെ ഓർമ പുതുക്കി രാജ്യം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മപുതുക്കി രാജ്യം.27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീപെരുംപുത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപെട്ട രാഹുല്‍ ഗാന്ധി യുടെ നഷ്ടം രാജ്യത്തിനും കോൺഗ്രസ് പാര്‍ട്ടിക്കും സമാനതകളില്ലാത്തതാണ്. കോൺഗ്രസ് പാര്‍ട്ടി യുടെ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. കോൺഗ്രസ് നേതൃത്വത്തില്‍ യുപിഎ സഖ്യം തുടര്‍ച്ചയായി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ പത്ത് വര്‍ഷം അധികാരത്തിലിരിു.എാല്‍ രാജീവ് ഗാന്ധിക്ക് ശേഷം ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ് കോൺഗ്രസിലുണ്ടായിട്ടില്ലെന്ന് തന്നെ പറയാം.
രാജീവിന്റെ മകന്‍ രാഹുല്‍ ഗാന്ധിക്ക് കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരാനാകുമോ എന്നാണ്. കര്‍ണ്ണാടകയില്‍ കോഗ്രസ് നടത്തിയ ചടുല നീക്കം ദേശീയ രാഷ്ട്രീയത്തില്‍ കോഗ്രസിന്റെ തിരിച്ച് വരവായി ചില രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ നേതാക്കളും കണക്കാക്കുുണ്ട്. തിരുവനന്തപുരത്ത് രാജീവ് ഗാന്ധി അനുസ്മരണത്തില്‍ പങ്കെടുത്ത് മുതിര്‍ നേതാവ് എകെ ആന്റണി രാജീവ് ഗാന്ധി ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയെങ്കില്‍ ബിജെപി വളര്‍ച്ച കൈവരിക്കില്ലായിരുന്നെന്നാണ് പറഞ്ഞത്.
രാജീവ് ഗാന്ധിക്ക് പിന്നാലെ നരസിംഹാറാവു വിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും പിന്നീട് മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരുമൊക്കെ അധികാരത്തിലെത്തിയെങ്കിലും ഈ സര്‍ക്കാരുകള്‍ ബിജെപി എന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ആക്കം കൂട്ടുകയായിരുന്നു. രാജീവ് ഗാന്ധി എന്ന ജനകീയ നേതാവിന്റ മകന്‍ രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായിരിക്കുമ്പോള്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ പാർട്ടിയുടെ ശക്തമായ തിരിച്ച് വരവാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























