Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഷ്ടപ്പെട്ട് വീട്ടുജോലി ചെയ്തു; പണം നൽകാൻ ആവശ്യപ്പെട്ട പതിനഞ്ചുകാരിയെ കരാറുകാരൻ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി

21 MAY 2018 12:10 PM IST
മലയാളി വാര്‍ത്ത

വീട്ടുജോലിക്കായി കൊണ്ടുവന്ന പതിനഞ്ചുകാരിയെ കരാറുകാരന്‍ കൊന്ന് വെട്ടിനുറുക്കി ഓടയില്‍ തള്ളി. ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡില്‍ നിന്നും ഡല്‍ഹിയില്‍ ജോലിക്ക് കൊണ്ടുവന്നതായിരുന്നു പെണ്‍കുട്ടിയെ. മേയ് നാലിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയത്. മൂന്നു കഷ്ണങ്ങളാക്കി വെട്ടിമുറിച്ചാണ് മൃതദേഹം തള്ളിയത്.

മിയാന്‍വാലി നഗറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചു. 200 വീടുകളാണ് ഈ പ്രദേശത്തുള്ളത്. പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നലെ ഝാര്‍ഖണ്ഡ് സ്വദേശിയായ ഒരാളെ കാണാതായി എന്ന് പോലീസിന് വിവരവും ലഭിച്ചിരുന്നു. ഇയാളുടെ നാട്ടില്‍ പോലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല.

ഡല്‍ഹിയിലെ വാടകവീട്ടില്‍ ഇയാള്‍ എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മന്‍ജീത് കര്‍കെത എന്നയാളാണ് പിടിയിലായത്. ഒരു സ്ത്രീയടക്കം രണ്ടു പേരുടെ സഹായത്തോടെയാണ് കൊലനടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.  പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഝാര്‍ഖണ്ഡില്‍ നിന്നും നല്ല ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ചൂഷണം ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു.

മൂന്നു വര്‍ഷം മുന്‍പാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ എത്തിച്ചത്. വീട്ടുജോലിക്ക് അയച്ച് ശമ്പളം ഇവര്‍ കൈപ്പറ്റുകയായിരുന്നു. എന്നാല്‍ കൂലി കിട്ടാതായതോടെ ഒരു വര്‍ഷം മുന്‍പ് പെണ്‍കുട്ടി ജോലി വിട്ടു. ശമ്പളം ചോദിച്ച് ഇക്കഴിഞ്ഞ മൂന്നിന് അവള്‍ മന്‍ജീതിനെ സമീപിക്കുകയും വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തി വെട്ടിനുറുക്കി ഓടയില്‍ തള്ളുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്രീനയുടെ ആദ്യകൂദാശ നടത്താൻ ലെഗിങ്സ്..! അദിനാന്‍ സൈക്കോ ഫ്രോഡ്..! കൊലയ്ക്ക് ശേഷം 4 മുറിയിലും ..!  (1 minute ago)

ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം  (15 minutes ago)

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (32 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (1 hour ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (19 hours ago)

Malayali Vartha Recommends