നരന്ദ്ര മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേക്ക് ; വോട്ട് ശതമാനം കുറയുമെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വെ ; ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലപാട് സര്‍ക്കാരിനെതിര്

നരന്ദ്ര മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞു എന്ന് എബിപി-സിഎസ്ഡിഎസ് സര്‍വെ. അതേസമയം കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചേക്കുമെന്നു സര്‍വെ ഫലം പറയുന്നു.
കര്‍ണാകട നിയസമഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്തെ പൊതുസ്ഥിതി അറിയാനുള്ള സര്‍വ്വെ എബിപി-സിഎസ്ഡിഎസ് നടത്തിയത്. രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ 15,859 പേര്‍ പങ്കെടുത്തു. ഇതില്‍ 47 ശതമാനം പേരും നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരാന്‍ ആഗ്രഹിക്കാതിരിക്കുമ്പോൾ 39 ശതമാനം എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്നു. അതേസമയം 14 ശതമാനം പേര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ സര്‍ക്കാരിനെതരായ നിലപാടിലാണെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ മേഖലയിലും ബിജെപിയുടെ ശക്തി കൂടി. 47 ശതമാനം പേര്‍ എതിരാണെങ്കിലും പൊതു തെരഞ്ഞെടുപ്പില്‍ 274 സീറ്റ് നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്നും സര്‍വെ സൂചിപ്പിക്കുന്നു.
2014ല്‍ 336 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍, യുപിഎയ്‌ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റുമാണ് സര്‍വ്വെ പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ നഷ്‌ടമാകുന്ന സീറ്റ് മറ്റിടങ്ങളില്‍ നിന്ന് നേടാനുള്ള ബിജെപി ശ്രമം വിജയിക്കുന്നു എന്ന സൂചനയും ഇതു നല്‍കുന്നു.
https://www.facebook.com/Malayalivartha


























