യുഡിഎഫ് മുങ്ങുന്ന കപ്പലാണ്; യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് വരണം; ലീഗിനെ ബിജെപിയിലേക്ക് വീണ്ടും ക്ഷണിച്ച് ശോഭ സുരേന്ദ്രൻ

മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ശോഭാ സുരേന്ദ്രന്‍. യുഡിഎഫ് മുങ്ങുന്ന കപ്പലാണ് ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് വരണമെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത് . ദേശീയതയെയും നരേന്ദ്ര മോഡിയെയും അംഗീകരിച്ച് എന്‍ഡിഎയുടെ ഒപ്പം ചേരുകയെന്നതാണ് ലീഗിന് അഭികാമ്യമെന്നും ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിക്കുകയുണ്ടായി.
നേരത്തെ ശോഭാ സുരേന്ദ്രന്‍റെ നിലപാട് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ തള്ളിയെങ്കിലും കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചത് . നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ അഭാവം ദേശീയ തലത്തില്‍ മുസ്ലീം ലീഗിന് നികത്താന്‍ കഴിയുമെന്ന പുതിയ ഓഫറും ശോഭാ സുരേന്ദ്രന്‍ മുസ്ലീം ലീഗിന് മുന്നില്‍ വച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗുമായും സഖ്യമാകാമെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. മുന്നണിയെ വികസിപ്പാക്കാനുളള മാതൃക കേന്ദ്രനേതൃത്വം കാട്ടിതന്നിട്ടുണ്ട്. കാശ്‌മീരില്‍ അവിടെയുളള പാര്‍ട്ടികളുമായി ബി ജെ പി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.താന്‍ പറഞ്ഞത് ഭാവി കേരളത്തില്‍ ഭരണം ഉറപ്പിക്കാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ നിലപാടാണ്. ആ നിലപാടില്‍ തെറ്റില്ല. മുസ്ലീം ലീഗ് എന്നുളളത് വര്‍ഗീയ പാര്‍ട്ടിയാണ്.
എന്നാല്‍ ആ വര്‍ഗീയ നിലപാട് തിരുത്തി രാജ്യത്തിന്റെ ദേശീയത ഉള്‍ക്കൊണ്ട് ലീഗ് കടന്നുവരുമ്ബോള്‍ അവരേയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന പാര്‍ട്ടിയാകും ബി ജെ പി എന്നായിരുന്നു അവർ വ്യക്തമാക്കിയത്. അതാണ് ബി ജെ പിയുടെ മുഖമുദ്രയെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.അതേസമയം ശോഭ സുരേന്ദ്രന്‍ പറഞ്ഞതിനോട് ലീഗ് പ്രതികരിച്ചിട്ടില്ല.
അതേ സമയം ഈ പരാമർശത്തിൽ ശോഭ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ.
ആദ്യം പാര്‍ട്ടിയില്‍ സ്വന്തം സീറ്റുറപ്പിച്ചോളൂവെന്നാണ് ശോഭാ സുരേന്ദ്രനുള്ള സോഷ്യല്‍ മീഡിയയുടെ മറുപടി. അല്ല, സുരേട്ടാ ലീഗുമായി എന്തായാലും ഒത്തു തീര്‍പ്പിലെത്തണേ ഞങ്ങള്‍ കാലു പിടിക്കാം . അല്ലെങ്കില്‍ ലീഗിന് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് മറ്റൊരാളുടെ പരിഹാസം. ഇവരുടെ രണ്ടാളുടേയും വര്‍ത്താനം കേട്ടാ തോന്നും മുസ്‌ലിം ലീഗ് പത്തമ്ബതു കൊല്ലമായി എന്‍.ഡി.എ മുന്നണിയില്‍ കയറിപറ്റാന്‍ കാത്തുകെട്ടി കിടപ്പാണെന്നും ചില കമന്റുകളുണ്ട്.
https://www.facebook.com/Malayalivartha