കോൺഗ്രസ് മുങ്ങുന്ന കപ്പൽ; ലീഗിന് നല്ലത് എൻ.ഡി.എയുമായി സഹകരിക്കുന്നത്:ശോഭാ സുരേന്ദ്രൻ

മുസ്‌ലീം ലീഗിന് നല്ലത് എൻ.ഡി.എയുമായി സഹകരിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നു എന്നും പാർട്ടി പൊതുവേദിയിൽ വെച്ച് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മുസ്‌ലീം ലീഗ് ഒരു വർഗ്ഗീയ പാർട്ടിയാണ് എന്ന കാര്യത്തിൽ തർക്കമില്ലെന്നും എന്നാൽ ദേശീയധാര അംഗീകരിച്ച് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയോടൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കും എന്നും അഭിപ്രായപ്പെട്ടു.
കോൺഗ്രസ് ഒരു മുങ്ങുന്ന കപ്പൽ ആണെന്നും ഇടത് സർക്കാരുമായും സഹകരിക്കാൻ ലീഗിന് കഴിയില്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ ലീഗ് വിഷയത്തിൽ ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രംഗത്ത് വന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ശോഭയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞു. ലീഗുമായി ഒരു ബന്ധത്തിനും തങ്ങൾ തയ്യാറല്ലെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha