യുഡിഎഫിൽ ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് ചർച്ച തുടരുന്നു... 12 സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് പക്ഷം...

എങ്ങും എത്താത്ത യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായും ആര്‍എസ്പിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോൾ ജോസഫ് പക്ഷം. 10ല്‍ താഴെയെന്ന നിലപാടിലാണ് കോണ്‍ഗ്രസുള്ളത്. ഇന്നലെ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും രണ്ട് ഗ്രൂപ്പിനും ധാരണയില്‍ എത്താനായില്ല.
12 സീറ്റുകൾ നൽകാനാവില്ലെങ്കിൽ ജോസ് കെ. മാണി വിഭാഗത്തിന് എൽഡിഎഫ് നൽകുന്ന അത്രയും സീറ്റുകളെങ്കിലും തങ്ങൾക്ക് വേണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ഇപ്പോഴത്തെ ആവശ്യം.
ജോസിന് കിട്ടിയാൽ അത് ജോസഫിനും വേണം എന്ന് നിലപാട് ആണ് ഉള്ളത്. അതിലൂന്നിയാണ് ഇപ്പോൾ ചർച്ച നീണ്ടു പോകുന്നത്. കത്തോലിക്ക ബെൽറ്റിലുള്ള സീറ്റുകൾ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ വച്ചുമാറാൻ സജീവമായ ഒരു ചർച്ച നടക്കുന്നുണ്ട്.
മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും തമ്മിൽ വച്ചുമാറാനാണ് പ്രധാനമായും ചർച്ച നടക്കുന്നത്. ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴയിൽ മത്സരിക്കണമെന്ന് പി. ജെ. ജോസഫ് അഭിപ്രായപ്പെട്ടു.
മൂവാറ്റുപുഴയിൽ മത്സരിക്കാനാഗ്രഹിക്കുന്ന ജോസഫ് വാഴയ്ക്കനെ ചങ്ങനാശ്ശേരിയിലേക്ക് മാറ്റാം എന്ന നിർദ്ദേശമാണ് ജോസഫ് മുന്നോട്ട് വച്ചത്. എന്നാൽ, കോൺഗ്രസ് നേതാവ് കെ. സി. ജോസഫും ചങ്ങനാശ്ശേരിയിൽ നിന്ന് മത്സരിക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
ഈ പ്രതിസന്ധിയെ വകവയ്ക്കാതെ, ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും വച്ചുമാറാൻ കോൺഗ്രസ് ഏറെക്കുറെ തയ്യാറാണെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലയിൽ മറ്റ് സീറ്റുകൾ കേരളാ കോൺഗ്രസിന് നൽകില്ലെന്നും കോൺഗ്രസ് നിലപാട് സ്വീകരിക്കുന്നുണ്ട്.
ഇത് അംഗീകരിക്കാൻ ജോസഫ് വിഭാഗം എന്തായാലും തയ്യാറല്ല. കടുത്തുരുത്തി കൂടാതെ പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് തർക്കം മുറുകുന്നത്.
ഇതുകൂടാതെ, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗവും ഇന്നു ചേരും. സ്ഥാനാർത്ഥി നിർണയത്തിനുള്ള അന്തിമ ചർച്ചകളാണ് യോഗത്തിൽ നടക്കുക. കഴിഞ്ഞ യോഗത്തിൽ നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇവ കെപിസിസി പ്രസിഡന്റിന് കൈമാറും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം പുറത്തുവന്നു. 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം വ്യക്തമക്കുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.
മുന്നണി 73 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് തനിച്ച് 45 മുതല്‍ 50 സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. മധ്യകേരളത്തില്‍ മുന്നണി നേട്ടമുണ്ടാക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നും പിഎസ്.സി നിയമന വിവാദം, മത്സ്യബന്ധന വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന വിലയിരുത്തലും സര്‍വേയിലുണ്ട്.
രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ എളുപ്പമാകുമെന്നും സര്‍വേയില്‍ പറയുന്നു. ഓരോ മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടും സ്വകാര്യ ഏജന്‍സി ഉടന്‍ ഹൈക്കമാന്‍ഡിന് നല്‍കിയേക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha