ഗുജറാത്തിൽ നടന്ന മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിയ്‌ക്ക് വൻ ജയം; സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മൂന്നിൽ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിച്ചു

ഗുജറാത്തിൽ നടന്ന മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിയ്‌ക്ക് വൻ ജയം. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മൂന്നിൽ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിക്കുകയുണ്ടായി . 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപി മുന്നിൽ . കോൺഗ്രസ് രണ്ടിടത്തും ആം ആദ്‌മി പാർട്ടി ഒരിടത്തുമാണ് മുന്നിട്ടു നിൽക്കുന്നത് . 31 ജില്ലാ പഞ്ചായത്തുകളിൽ 20ലും ബിജെപി മുന്നിലാണ് . താലൂക്ക് പഞ്ചായത്തുകളിൽ 231ൽ ഫലമറിഞ്ഞയിടങ്ങളിൽ 51 ബിജെപി, 7 കോൺഗ്രസ് എന്നിങ്ങനെയാണ്.
ആകെ 8474 സീറ്റുകളിൽ 8235 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ് . മറ്റ് സീറ്റുകളിൽ പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നഗർപാലിക തിരഞ്ഞെടുപ്പിൽ( മുനിസിപ്പാലിറ്റി) 2720ൽ ഫലമറിഞ്ഞ 904 സീറ്റുകളിൽ ബിജെപി മൃഗീയ ഭൂരിപക്ഷം നേടി. 672 സീറ്റിലാണ് ബിജെപി ജയിച്ചത്. കോൺഗ്രസ് 203ലും ആംആദ്‌മി പാർട്ടി 22ലും മറ്റുളളവർ 7ഉം സീറ്റുകളിൽ വിജയിച്ചു. ജില്ലാ പഞ്ചായത്തുകളായ സില പരിഷദിൽ ആകെ 980 സീറ്റുകളിൽ ഫലം വന്ന 265ൽ ബിജെപി 187ഉം, കോൺഗ്രസ് 65ഉം സ്വതന്ത്രർ 11ഉം ആംആദ്‌മി രണ്ടും സീറ്റുകൾ നേടി.
തെഹ്‌സിൽ പഞ്ചായത്തിൽ 4774 സീറ്റുകളിൽ ഫലം വന്ന 919ൽ ബിജെപി 718ഉം കോൺഗ്രസ് 177ഉം ആപ് 18ഉം സീറ്റുകൾ നേടി. സാന്നിദ്ധ്യമറിയിക്കാനായെങ്കിലും ആം ആദ്‌മി പാർട്ടിയ്‌ക്ക് ശക്തമായ മുന്നേറ്റമുണ്ടാക്കാൻ ഗുജറാത്തിൽ സാധിച്ചിട്ടില്ല. അതെ സമയം കേരളത്തിൽ ക്രൈസ്തവ വോട്ടുകൾ തേടി യു.ഡി.എഫിനും, എൽ.ഡി.എഫിനും പുറമെ ബി.ജെ.പിക്കും കിട്ടാനുള്ള സാധ്യത കൂടുതലാണ് . ഇതിനുള്ള കരുനീക്കങ്ങൾ തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ നടത്തിയ ബി.ജെ.പി ,പള്ളിത്തർക്കം പരിഹരിക്കാൻ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയും ചർച്ചകളിൽ പങ്കെടുത്തിരുന്നു .
ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ക്രൈസ്തവ മതമേധാവികളുമായി ബി.ജെ.പി നേതൃത്വം നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ പേരിൽ ആരോപണം നേരിടേണ്ടി വന്ന ഗുജറാത്തിൽ പല ക്രിസ്ത്യൻ മതമേധാവികളും പാർട്ടി നേതൃത്വുമായി അടുക്കുകയും ചെയ്തിരുന്നു . കേരളത്തിലാകട്ടെ പള്ളിത്തർക്കങ്ങളിലുപരി, വൈകാരിക പ്രശ്‌നങ്ങളുയർത്തിയാണ് ബി.ജെ.പി ക്രിസ്തുമത വിശ്വാസികളെ സ്വാധീനിക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha