ആറന്മുളയില് വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും മത്സര രംഗത്ത്; പത്തനംതിട്ടയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക തയ്യാറായി

പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക തയ്യാറായി . ആറന്മുളയില് വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും മത്സരിക്കും. ഇരുവരുടെയും രണ്ടാമൂഴമാണിത്.
എന്നാൽ റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനോട് എതിര്‍പ്പുയര്‍ന്നിരുന്നു. രാജു എബ്രാഹമിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയുണ്ടായി . എന്നാല്‍ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം റാന്നിയില്‍ നിന്നും മത്സരിച്ചു ജയിച്ചയാളാണ് രാജു എബ്രഹാം. ഒരു തവണകൂടി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിപാര്‍ശ ചെയ്തിരുന്നു.
അതേ സമയം കൊല്ലത്ത് സിപിഎം സാധ്യതാ പട്ടിക തയ്യാറായി . എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവര്‍ വീണ്ടും മത്സര രംഗത്ത് ഉണ്ടാകും. കഴിഞ്ഞ തവണ കൊല്ലത്ത് നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ ഉള്‍പ്പെടെ അഞ്ച് സീറ്റില്‍ മത്സരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത് . അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ ചവറയില്‍ മത്സരിപ്പിക്കും.
പാര്‍ട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതില്‍ സിപിഎം തീരുമാനമെടുക്കും.കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചവറ വിജയന്‍പിള്ളയായിരുന്നു ഇവിടെ മത്സരിച്ചത്. എന്നാല്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പൂര്‍ണമായും സിപിഎമ്മില്‍ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഎം മത്സരിക്കുന്നത്.
എന്നാൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെടുകയുണ്ടായി . മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കില്‍ എസ്.എല്‍.സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.
https://www.facebook.com/Malayalivartha