തന്റെ ഭാര്യയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധം; ഇപ്പോൾ പ്രചരിക്കുന്നതിനെല്ലാം മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥ പിന്നിലുണ്ട്; നിലപാട് വ്യക്തമാക്കി മന്ത്രി എ കെ ബാലൻ

സകല പ്രചാരണങ്ങളെയും തള്ളി മന്ത്രി എ കെ ബാലൻ. തന്റെ ഭാര്യ ജമീല ബാലനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പ്രതികരിച്ചു. ജില്ലാ കമ്മിറ്റിയില്‍ ഇത്തരമൊരു ചര്‍ച്ചയെ നടന്നിട്ടില്ല. പ്രാഥമിക ചര്‍ച്ചയില്‍ പലരുടേയും പേരുകള്‍ വരുമെന്നിരിക്കാം എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതിനെല്ലാം മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥ പിന്നിലുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റില്‍ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദേശമെങ്കില്‍ അത് നടക്കില്ല. വസ്‌തുതകള്‍ക്ക് നിരക്കുന്ന വാര്‍ത്തകളല്ല പുറത്തുവന്നത്. ഒരു സ്ഥലത്ത് നിന്ന് തയ്യാറായ തിരക്കഥയ്‌ക്ക് അനുസരിച്ചുളള നാടകമാണ് നടന്നതെന്നും എ കെ ബാലന്‍ പ്രതിക്കരിച്ചു.
നാല് തവണ മത്സരിച്ച എ കെ ബാലന്‍ മാറുന്ന ഒഴിവിലേയ്‌ക്ക് ഭാര്യയെ പരിഗണിക്കുമെന്നായിരുന്നു പ്രചാരണം. തരൂര്‍, കോങ്ങാട് മണ്ഡലങ്ങളിലേക്കായിരുന്നു ജമീലയെ പരിഗണിച്ചത്. എന്നാല്‍ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം നടന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക തയ്യാറായിരുന്നു . ആറന്മുളയില് വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും മത്സരിക്കും. ഇരുവരുടെയും രണ്ടാമൂഴമാണിത്.
എന്നാൽ റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനോട് എതിര്‍പ്പുയര്‍ന്നിരുന്നു. രാജു എബ്രാഹമിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയുണ്ടായി . എന്നാല്‍ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം റാന്നിയില്‍ നിന്നും മത്സരിച്ചു ജയിച്ചയാളാണ് രാജു എബ്രഹാം. ഒരു തവണകൂടി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിപാര്‍ശ ചെയ്തിരുന്നു.
അതേ സമയം കൊല്ലത്ത് സിപിഎം സാധ്യതാ പട്ടിക തയ്യാറായി . എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവര്‍ വീണ്ടും മത്സര രംഗത്ത് ഉണ്ടാകും. കഴിഞ്ഞ തവണ കൊല്ലത്ത് നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. എന്നാല്‍ ഇത്തവണ ചവറ ഉള്‍പ്പെടെ അഞ്ച് സീറ്റില്‍ മത്സരിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത് . അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനെ ചവറയില്‍ മത്സരിപ്പിക്കും.
https://www.facebook.com/Malayalivartha