കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല; പൂഞ്ഞാറില്‍ തന്നെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കും; യുഡിഎഫിനെ തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യം; രണ്ടും കൽപ്പിച്ച് പി സി ജോർജ്ജ്

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പൂഞ്ഞാറില്‍ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 139 മണ്ഡലങ്ങളിലും നിലപാട് സ്വീകരിക്കും.
ആരുടെ സഹായവും സ്വീകരിക്കും. സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കുകയുണ്ടായി. ബി .ജെ .പി മോശം പാര്‍ട്ടിയല്ല. എന്‍ .ഡി.എയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ല. പാലായില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
നിയമസഭതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും ജോർജ്ജ് പറഞ്ഞു.
എന്നാൽ മുസ്ലീം സമൂഹം തനിക്കെതിരല്ലെന്നാണ് പിസി ജോർജ്ജ് പറയുന്നത്. യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന പൂഞ്ഞാർ എംഎൽഎ യുഡിഎഫിനെ തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും വ്യക്തമാക്കി.
നേരത്തെയും രാഷ്ട്രീയക്കാരെ അതിരൂക്ഷമായി വിമർശിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ് രംഗത്ത്‌വന്നിരുന്നു . പോപ്പുലര്‍ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും താന്‍ പ്രസംഗിച്ചപ്പോള്‍ ഒരു ഹൈന്ദവനും ക്രൈസ്തവനും തന്നെ സുടാപ്പിയാക്കിയില്ലെന്ന് വ്യക്തമാക്കുകയാണ് പി സി ജോർജ് .
ശബരിമല ആചാര സംരക്ഷണം, രാമക്ഷേത്ര നിര്‍മ്മാണ സംഭാവന തുടങ്ങിയവയ്ക്കെല്ലാം കൂടെ നിന്നപ്പോള്‍ പലര്‍ക്കും താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് പി സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ട് ഉയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ 'ചിലര്‍ക്ക് ' വെറുക്കപ്പെട്ടവനായി .
സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തപ്പോള്‍ വിമര്‍ശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലര്‍ ' ആക്രമിച്ചു . ശബരിമലയില്‍ ആചാര സംരക്ഷണത്തിന് മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ എന്നെ ' ചിലര്‍ 'ആര്‍ എസ് എസ് ആയി ചിത്രീകരിച്ചു .
ശബരിമല വിഷയത്തിന്റെ പേരില്‍ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോള്‍ എന്നെ ഊര് വിലക്കാന്‍ ഒരു പ്രദേശത്തെ മഹല്ലുകളില്‍ ഫത്വ പുറപ്പെടുവിച്ചുവെന്നുമുള്ള കാര്യങ്ങൾ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha