ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു... പുതുതായി പാര്‍ട്ടിയിലെത്തിയവരെ ഉൾപ്പെടുത്തിയിട്ടും മുതിർന്ന നേതാവായ സുരേന്ദ്രനെ ഒഴിവാക്കിയത് ചർച്ചയ്ക്ക് വഴിയൊരുക്കും...

ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്താതെ ബി.ജെ.പി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബി.ജെ.പി. വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പുതുതായി പാര്‍ട്ടിയിലെത്തിയ മെട്രോമാൻ ഇ. ശ്രീധരനും ഉൾപ്പെടെയുള്ളവർ 16 അംഗ കമ്മിറ്റിയില്‍ ഇടം നേടിയപ്പോള്‍ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് വിവാദമാവുന്നു.
ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍ ഇവരൊക്കെയാണ്...
സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേശീയ വൈസ്പ്രസിഡൻ്റ് എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, സി.കെ പദ്മനാഭൻ, പി.കെ കൃഷ്ണദാസ്, മെട്രോമാൻ ഇ.ശ്രീധരൻ,
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ. രാധാകൃഷ്ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ഗണേശൻ, സഹ. ജനറൽ സെക്രട്ടറി കെ.സുഭാഷ്,
മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ 16 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പ്രഭാരി സി.പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
പാർട്ടിയിൽ പുതുതായി എത്തിയ ഇ. ശ്രീധരൻ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താത്തിതത് വരും ദിവസങ്ങളിൽ പാർട്ടിയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും.
വിഭാഗീയ പ്രശ്നങ്ങൾ കാരണം, ഏതാണ്ട് 10 മാസമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് ശോഭ. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അവർ നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു.
പാര്‍ട്ടിയില്‍ ശോഭ സുരേന്ദ്രൻ ഉയര്‍ത്തിയ അഭിപ്രായ വ്യത്യാസങ്ങള്‍ അതുപോലെ തുടരുമ്പോഴും ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലാണ് ശോഭാ സുരേന്ദ്രന്‍റെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവങ്ങളിൽ ഉണ്ടായത്.
കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലെ സ്വീകരണ പരിപാടികളില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാവുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
ഏഴ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഒരു വ്യക്തിയായതിനാൽ ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഒരു പ്രതിഷേധത്തിന്‍റേയും ഭാഗമല്ല ഇതെന്നും വളരെ സന്തോഷത്തോടെയാണ് ഈ തീരുമാനം കേന്ദ്രത്തെ അറിയിച്ചതെന്നും അവർ പറഞ്ഞു.
ബിജെപിക്ക് 5000 വോട്ട് മാത്രം ലഭിച്ചിരുന്ന കാലത്തും താൻ മത്സര രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ വിജയ പ്രതീക്ഷയുള്ള കാലമാണ്. അപ്പോഴും തനിക്ക് ത്യാഗം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha