കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളിയുണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്; സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ബാലിശമാണ് ; കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരായ ആരോപണങ്ങളെ തള്ളി വി മുരളീധരന്‍

ഐ ഫോൺ വിവാദം വീണ്ടും രാഷ്ട്രീയ ലോകത്ത് ആളിക്കത്തുകയാണ്. എന്നാൽ കസ്റ്റംസ് സത്യവാങ്മൂലതിനെതിരായ എല്‍ഡിഎഫ് ആരോപണത്തെ തള്ളിപ്പറഞ്ഞ് വി മുരളീധരന്‍ രംഗത്ത് . സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ബാലിശമാണെന്നും സിപിഎം ഉയര്‍ത്തുന്ന ഇരവാദവും ശരിയല്ല . വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിയില്‍ സിപിഎം മറുപടി പറയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്ന്നായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്കി. കസ്റ്റംസ് ഹൈക്കോടതിയില്‍ ഈ കാര്യം സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സിപിഎം പ്രതികരിച്ചത്.
ഇതിനെ തള്ളിയാണ് മുരളീധരന്‍ രംഗത്തെത്തിയത്. വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിലും സിപിഎം മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെടുകയുണ്ടായി. സന്തോഷ് ഈപ്പന് നല്‍കിയ ഐഫോണ്‍ വിനോദിനിക്ക് എങ്ങനെ കിട്ടിയെന്നും അദ്ദേഹം ആരാഞ്ഞു.
കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളിയുണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. കസ്റ്റംസ് നിലപാട് വാര്‍ത്താസമ്മേളനം നടത്തിയല്ല പുറത്തുവിട്ടത്. ഉത്തരവാദിത്തത്തോടെ കോടതിയിലാണ് നല്‍കിയത്. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലം അല്ല അത്.
ജയില്‍ ഡിജിപി കൊടുത്ത റിട്ടിനുള്ള സത്യവാങ്മൂലമാണ്. റിട്ടിനുള്ള മറുപടി ഫയല്‍ ചെയ്യാന്‍ കസ്റ്റംസ് നിര്‍ബന്ധിതരാവുകയായികുന്നു. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ടെന്നും സിപിഎമ്മിന്‍റെ വേട്ടയാടല്‍ വാദം ശരിയല്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha