അമിത് ഷാ പരാമർശിച്ച ദുരൂഹ മരണം കാരാട്ട് റസാഖിന്റെ സഹോദരന്റേതാണോ... വെളിപ്പെടുത്തലുമായി രംഗത്തെത്തി കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇന്നലത്തെ വിജയാത്രാ സമാപന സമ്മേളനത്തിന്റെ ശംഖുമുഖത്തെ പൊതുറാലിയില്‍ വച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമരണം സംബന്ധിച്ച പരാമര്‍ശം ഒട്ടേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പരാമര്‍ശിച്ച ദുരൂഹമരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോൾ ചൂടുപിടിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇതിനിടെ, അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണം കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം വൻ തോതിൽ പ്രചരണമുണ്ടായി. ഇത്തരത്തിൽ നടന്ന പ്രചരണത്തെകുറിച്ച് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ സഹോദരന്റെ മരണത്തില്‍ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്ന് കാരാട്ട് റസാഖ് ഇപ്പോൾ തുറന്നു പറയുകയായിരുന്നു. സ്വാഭാവികമായ അപകടമരണമാണ് സംഭവിച്ചതെന്നും അപകടത്തിൽ തങ്ങൾക്ക് ഒരുതരത്തിലുള്ള സംശയവുമില്ലെന്നാണ് റസാഖ് വെളിപ്പെടുത്തുന്നത്.
'സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടരവര്‍ഷം പിന്നിട്ടു. അന്ന് എഫ്.ഐ.ആര്‍ ഇടാന്‍ അല്പം വൈകി എന്നതൊഴിച്ചാല്‍ മറ്റൊന്നും ശ്രദ്ധേയമായി ഇല്ല.
അമിത് ഷാ പറഞ്ഞത് തന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരേണ്ടതും അദ്ദേഹമാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പരാമർശിച്ചത്.
അതിനാല്‍ ദുരൂഹതയുണ്ടെങ്കില്‍ അവർ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നുമാണ് കാരാട്ട് റസാഖ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്തരത്തിൽ റസാഖ് പറഞ്ഞുവെങ്കിലും ഒരു അപകടമരണം എഫ്ഐആർ ഇടാൻ വൈകി എന്നത് സംശയം ഉളവാക്കുന്നവയാണ്.
2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തിന് പിന്നില്‍ ഗൂഢാലോചന എന്തെങ്കിലും ഉണ്ടന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല.
കൊടുവള്ളി മാഫിയയ്ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന ആക്ഷേപം പലപ്പോഴായി വന്നിരുന്നു. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍ഐഎ വിശാദാംശങ്ങള്‍ അന്ന് തേടിയിരുന്നു.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടന്നിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെയുള്ളവരുമായി കൈകോര്‍ത്തത് പ്രവർത്തിച്ചത്.
ഇതാണ് സംശയങ്ങള്‍ക്ക് ഇടയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ പരാമര്‍ശത്തോടെയാണ് ഈ അപകടമരണം വീണ്ടും ചര്‍ച്ചയാകുന്നത്. ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍ വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്.
ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 'ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ' എന്നായിരുന്നു ഷാ ഉയർത്തിയ ചോദ്യം. തൊട്ടുപിന്നാലെ ബി.ജെ.പിക്കാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളുമെല്ലാം തലപുകച്ച് തുടങ്ങി.
എന്നാല്‍ അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
പറഞ്ഞത് ആഭ്യന്തരമന്ത്രിയാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു കൈയ്യാഴിഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയുമായൊക്കെ ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന മൂന്നാല് മരണങ്ങള്‍ കേന്ദ്രീകരിച്ചാണ് സംശയങ്ങളും ചര്‍ച്ചകളുമെല്ലാം.
എന്നാല്‍ അവയ്ക്കൊന്നും കേസുമായി ബന്ധമോ ദുരൂഹതയോ ഇല്ലെന്നും അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിലപാട്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍ അമിത്ഷാ തന്നെ വെളിപ്പെടുത്തുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha