മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്... കാരണം രാഷ്ട്രീയ പ്രവർത്തനത്തിലെ അനുഭവക്കുറവ്... കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല മത്സരിക്കും...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇലക്ഷൻ ചൂടിൽ രാഷ്ട്രീയ കേരളം കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരാണ് ജമീല. പേരിനോടുള്ള അതൃപ്തിയാണോ അതോ മണ്ഡലം കുടുംബസ്വത്താക്കി അടക്കിവാഴണ്ട എന്ന ചില സഖാക്കളുടെ ദുർവാശിയാണോ എന്നറിയില്ല, ഒടുവിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
ഇങ്ങനെയൊക്കെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അനേകം വിവാദങ്ങള്‍ സൃഷ്ടിച്ചതിനൊടുവിൽ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇപ്പോൾ നിശേഷം തള്ളിയിരിക്കുകയാണ്.
തരൂരിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍നിന്ന് ജമീലയെ ഒഴിവാക്കാനാണ് സെക്രട്ടേറിയേറ്റ് തീരുമാനം. മന്ത്രി എ.കെ.ബാലന്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് ഭാര്യ പി.കെ.ജമീലയുടെ പേര് തരൂര്‍ മണ്ഡലത്തിലെത്തിയത്.
ജമീലയുടെ സ്ഥാാനാര്‍ഥിത്വത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമീലയെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്. തരൂര്‍ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ജമീല ഇടംപിടിച്ചത് അപ്രതീക്ഷിതമായിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടറായി വിരമിച്ച ഇവര്‍, യാതൊരു തരത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നില്ല. അതിനാല്‍ തന്നെ ജമീലയുടെ പേര് ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ എല്ലാം അവഗണിക്കപ്പെടുകയായിരുന്നു.
തിരുകൊച്ചി നിയമസഭാംഗവും മാവേലിക്കര-പന്തളം നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എ.യും രാജ്യസഭാംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ് ഡോ. പി.കെ. ജമീല.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടും ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറും ആര്‍ദ്രംമിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ജമീല ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങളോളം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരെ അവഗണിച്ച് യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താത്ത ജമീലയെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. നിലവിൽ സംവരണ മണ്ഡലമാണ് തരൂര്‍.
പട്ടികജാതി നേതാക്കളായി ഉള്ളവരെ തഴഞ്ഞായിരുന്നു ജമീലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ജമീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതോടെ, കോങ്ങാട് മണ്ഡലത്തിലേക്ക് പരിഗണിച്ച പി.പി. സുമോദിനെയാണ് തരൂരിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചിരിക്കുന്നത്.
ഈ സമയത്താണ് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. അപ്രതീക്ഷമായിട്ടാണ് രണ്ട് ജമീലമാരും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് വന്നെത്തിയത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയുടെ പേരും കൊയിലാണ്ടി മണ്ഡലത്തിലേക്ക് അപ്രതീക്ഷതമായാണ് പരിഗണിച്ചത്. മുന്‍ എം.പി പി. സതീദേവിയുടെ പേരാണ് ഇവിടെ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും കാനത്തില്‍ ജമീല മത്സരിക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനം സ്വീകരിച്ചത്.
https://www.facebook.com/Malayalivartha